malayalam news

ഒളിച്ചോടിയ അമ്മയുടെ കാലുപിടിച്ചു കരഞ്ഞ് മക്കള്‍, മക്കളെ തള്ളി കാമുകനോട് ചേര്‍ന്ന് അമ്മ; ഒടുവില്‍ യുവതിയും കാമുകനും റിമാന്‍ഡില്‍


കുന്നംകുളം: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂര്‍ സ്വദേശിനിയും കാമുകനും റിമാന്‍ഡില്‍. റിമാന്‍ഡ്‌ ചെയ്യുമെന്ന ഘട്ടത്തില്‍ ഭര്‍ത്താവിന്റെ കൂടെ പോകാന്‍ യുവതി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശികളായ കണ്ടിരിത്തി വീട്ടിൽ മല്ലിക (40), കാമുകൻ പൂങ്ങാട്ട് വീട്ടിൽ വിജീഷ് (34) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയും പ്രേരണ നൽകിയതിന് കാമുകനുമെതിരേ ജുവെനെൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. താന്‍ പെട്ടു തന്നെ റിമാന്‍ഡ് ചെയ്യും എന്ന് മനസിലാക്കിയതോടെ യുവതി ഭര്‍ത്താവിന്റെ ഒപ്പം പോകാന്‍ ശ്രമം നടത്തി.പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതി കരച്ചിലും പിഴിച്ചിലും. ഒടുവിൽ ജയിലിൽ വിടരുത് എന്നും പറഞ്ഞ് ഭർത്താവിനേ ചേർത്ത് പിടിച്ചു. കാമുകനെ അവസരത്തിനൊത്ത് തള്ളി പറഞ്ഞു. എന്നെ ഭർത്താവിനൊപ്പം വിടണം എന്നും ജയിലിൽ വിടരുതെന്നും കൈകൂപ്പി മല്ലിക അപേക്ഷിച്ചു എങ്കിലും കുറച്ച് നാൾ ജയിലിൽ കിടന്നിട്ട് വാ എന്ന് കോടതിയും വിധിച്ചു. ഭര്‍ത്താവിന്റെ കൂടെ പോകാന്‍ യുവതി താത്പര്യം അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

കഴിഞ്ഞ 15-നാണ് മല്ലികയെ കാണാതായത്. തുടർന്ന് ഭർത്താവ് കുന്നംകുളം പൊലീസിൽ പരാതി നൽകി. സിഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്തുവന്നത്. തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്. എസ്‌ഐമാരായ ബാബു, ജോയ്, സന്തോഷ്, എസ്.സി.പി.ഒ. ഓമന, സി.പി.ഒമാരായ െവെശാഖ്, സന്ദീപ്, മധു, സുമം തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജുവെനെൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതാണ് മല്ലികയ്ക്കും വിജീഷിനും വിനയായത്.

മല്ലികയെ കാണാതായതോടെ ഭർത്താവിന്റെ പരാതി പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുന്നംകുളം ഇൻസ്‌പെക്ടർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. അയൽവാസിയായ വിജീഷിനേയും കാണാനില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരുടേയും മൊബൈൽ ഫോൺ നമ്പറുകൾ സൈബർ സെല്ലിനു കൈമാറി. ഇടയ്‌ക്കെപ്പോഴെ ഫോൺ ഓൺ ചെയ്തപ്പോൾ സൈബർ സെല്ലിന് ലൊക്കേഷൻ കിട്ടി. തിരുവനന്തപുരം കിളിമാനൂരിൽ ലോഡ്ജിൽ കഴിയുകയായിരുന്നു ഇരുവരും. പൊലീസ് സംഘം തിരുവനന്തപുരത്ത് പോയി ഇരുവരേയും പിടികൂടി.

കുന്നംകുളം സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ഭർത്താവിനേയും മക്കളേയും വിവരമറിയിച്ചു. മക്കൾ കരഞ്ഞു പറഞ്ഞിട്ടും വീട്ടമ്മ കൂട്ടാക്കിയില്ല. ഭർത്താവും പലതവണ പറഞ്ഞു. എല്ലാം മറന്ന് വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന്.പക്ഷേ, കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് കൃത്യമായി പൊലീസിനോട് പറഞ്ഞു.

കാമുകനാകട്ടെ അവിവാഹിതനുമാണ്. കൂലിപ്പണിക്കാരനാണ് ഭർത്താവ്. കാമുകൻ അയൽവാസിയും കോൺക്രീറ്റ് പണിക്കാരനുമാണ്. ഭർത്താവും മക്കളും സ്റ്റേഷനിൽ നിന്ന് മടങ്ങിയ ശേഷം പൊലീസ് ജുവനൈൽ ജസ്റ്റീസ് ആക്ടിന്റെ സാധുതയിൽ ഉപദേശം തേടി. പറ്റുമെന്നായിരുന്നു കിട്ടിയ മറുപടി. ഇതോടെ പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്‌ക്കെതിരെ കേസെടുത്തു. ഇതിനു പ്രേരണ നൽകിയതിന് കാമുകൻ വിജീഷും പ്രതിയായി.