malayalam news

നിങ്ങളുടെ ജീവിതവും എകാഗ്രതയും ക്രിസ്തുവിനു നൽകുക; നമ്മിലെ ക്രിസ്തുവിൻ്റെ സ്വഭാവമാണ് സാമ്പത്തിക സമൃദ്ധിയുടെയും സന്തുഷ്ട ജീവിതത്തിന്റെയും താക്കോൽ; തങ്കു ബ്രദര്‍


കോട്ടയം: ഒരു സഭാംഗം എന്ന നിലയിൽ എന്റെ  ഇടയന്മാർക്ക് തുല്യമായ ഉത്തരവാദിത്വമാണ് എനിക്കുമുള്ളത്. ഞാൻ സഭയുടെ അനിവാര്യഘടകമാകയാൽ എന്നെക്കൂടാതെ ദർശനം പൂർണ്ണമാക്കുവാൻ കഴിയുകയില്ല . അത്കൊണ്ട് സഭയിലെ ആരാധനകളിൽ ക്യത്യമായി പങ്കെടുക്കേണ്ടതാണ്. 'ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, സ്നേഹത്തിനും സത്പ്രവർത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കാൻ അന്യോന്യം സൂക്ഷിച്ചു കൊൾക, നാൾ സമീപിക്കുന്നു എന്ന് കാണുന്തോറും  അത് അധികമായി  ചെയ്യേണ്ടതാകുന്നു ( എബ്രായർ. 10.24.25).
 
സഭയക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക എന്നത് നമ്മെ രക്ഷിച്ചവനായ യേശുക്രിവിനു വേണ്ടി സമയം  കൊടുക്കുക എന്നതാണ്. ഇതിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നും നമ്മുടെ ജീവിതത്തിലില്ല തങ്ങൾക്ക് വലിയ തിരക്കുകളാണ് എന്ന് ചിലർ പരാതി പറയാറുണ്ട് എന്റെ കുഞ്ഞിനു ഒരു രോഗം വന്നാൽ ഞാനിങ്ങനെ പറയുമോ? ഒരിക്കലുമില്ല. കാരണം എൻ്റെ കുഞ്ഞ് എനിക്കു വളരെ വിലപ്പെട്ടതാണ്. യേശു നിങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണ് എന്നതിനെ അനുസരിച്ചിരിക്കും കാര്യങ്ങൾ. യേശു ക്രിസ്തു നിങ്ങൾക്ക് വിലപ്പെട്ടവനെങ്കിൽ .നഷ്ടപ്പെട്ടുപോകുന്നവർ നിങ്ങൾക്ക് വിലപ്പെട്ടവരാകുകയും നിങ്ങൾ അവന് വളരെ വിലപ്പെട്ടവനാവുകയും ചെയ്യും. സഭായോഗങ്ങളിൽ ക്യത്യമായി പണ്ടെടുക്കുക വഴി യേശുക്രിസ്തു ജീവിക്കുന്നു എന്ന് നിങ്ങൾ വിശ്വസിക്കുകയും ആ വിശ്വാസം നിങ്ങൾ ഗൗരവത്തോടെ കാണുന്നു എന്നു കാണിക്കുകയും ചെയുന്നു.
 
പലപ്പോഴും നമ്മുടെ വീടുകളിൽ വിവാഹം മുതലായ ആഘോഷങ്ങൾ ഞായറാഴ്ചകളിലാണ് നടത്താറുള്ളത്, അതിലേക്ക് നമ്മെ ക്ഷണിക്കുമ്പോൾ പോകാൻ പറ്റില്ല എന്നു പറയാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എന്റെ യേശുവിനെ ആരാധിക്കുവാൻ എനിക്കു സഭയിൽ പോകേണ്ടതുള്ളതുകൊണ്ട് ഇങ്ങനെയുള്ള ആഘോഷങ്ങൾക്കു ഞായറാഴ്ചകളിൽ ഞാൻ പോകില്ല എന്നൊരു നിലപാട് ഞാൻ എടുത്തു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ശനിയാഴ്ച ദിവസങ്ങളിൽ എന്നെ ക്ഷണിച്ചവരുടെ ഭവനങ്ങളിൽ ഞാൻ പോവുകയും അവരോടു കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കുകയും ചെയ്യും. പലപ്പോഴും ഇത് മൂലം എന്റെ ബന്ധുക്കളും സുഹ്യത്തുക്കളും എന്നെ പരിഹസിച്ചിട്ടുണ്ട്. എന്നാൽ എനിക്കു വലുത് എന്റെ യേശു മാത്രമാണ്. കാരണം അവിടുന്നു മാത്രമേ എന്നോടൊപ്പം എക്കാലവും നില നിൽക്കുകയുള്ളൂ. ഇത് എന്റെ സ്വന്തം അനുഭവമാണ്. പണ്ട് എന്നെ പരിഹസിച്ചവർ പിന്നീട് എൻ്റെ അരികിൽ വന്ന് ഞാൻ എടുത്ത കർശന നിലപാട് മൂലം യേശു ജീവിക്കുന്നു എന്നും  രക്ഷ സത്യമാണെന്നും അവർക്ക് മനസ്സിലായി എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.  ഇത് കേൾക്കുമ്പോൾ നാം ഒരു മതഭ്രാന്തന്മാരുടെ കൂട്ടം എന്നു വിചാരിക്കരുത്.  മറിച്ച് കർത്താവായ യേശുക്രിസ്തുവിനു വേണ്ടി ഉത്സാഹത്തോടെ നില്ക്കുന്ന ഒരു സൈന്യമാണ് നാം. അതുകൊണ്ട് സഭായോഗങ്ങളേക്കാൾ പ്രധാനപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല.
 
വിശുദ്ധിയിലായിരിക്കുക 
 
സഭാ യോഗങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്റെ വ്യക്തിപരമായ വിശുദ്ധിയും. ശരീരത്തിലെ ഒരു കോശം എന്നതുപോലെ തന്നെ യേശുക്രിസ്തുവിനുവേണ്ടി വേർതിരിക്കപ്പെട്ട  ഞാൻ ഒരു വിശുദ്ധജീവിതം നയിക്കുവാൻ കടപ്പെട്ടിരിക്കുന്നു. കാരണം ഞാൻ എന്തു ചെയ്യുന്നുവോ അത് ശരിരം മുഴുവൻ വ്യാപിക്കുന്നു. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ ആഭിവൃദ്ധി പ്രാപിക്കണം എന്നുള്ളതാണ് എന്റെ ആശയും അഭിലാഷവും. കാരണം സഭയുടെ  അഭിവ്യദ്ധിയെ അനുസരിച്ചാണ് എൻ്റെയും അഭിവ്യദ്ധിഎന്നുള്ളത് നാമറിയണം.

പലരുടേയും ധാരണ സഭ ഒരു ഞായറാഴ്ച കൂട്ടമാണെന്നും ഞായറാഴ്ചകളിൽ സഭയിൽ പോയി എന്നുള്ളതു കൊണ്ട് എല്ലാമായി എന്നുമാണ്. എന്നാൽ നാം തന്നെ സഭയാണ്. അതുകൊണ്ട് മുന്നൂറ്റി അറുപത്തഞ്ച് ദിവസങ്ങളും ഇരുപത്തിനാല് മണിക്കൂറും നാം പ്രവർത്തനനിരതരാണ്. പാർട്ട് ടൈം വേലക്കാർ ഫുൾ ടൈം വേലക്കാർ എന്നൊന്നില്ല. നാമെല്ലൊവരും കിസ്തുവിനു വേണ്ടി മുഴുവൻ സമയ വേലക്കാരത്രേ. നമ്മുടെ വ്യക്തിപരമായ വിശുദ്ധ ജീവിതം സഭയ്ക്കു മാത്രമല്ല നമുക്കും പ്രധാനപ്പെട്ടതത്രേ .  പുറമേയുള്ള വിശുദ്ധിയെക്കുറിച്ചല്ല, മറിച്ച് ദൈവവചന അടിസ്ഥാനത്തിലുള്ള ജീവിതത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു, 'എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കുന്നു. ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും' (യോഹന്നാൻ 14: 21). യേശു അവനോട് :  എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും, എന്റെ പിതാവ് അവനെ സ്നേഹിക്കും, ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വാസം ചെയ്യും" (യോഹന്നാൻ 14:23).  കിസ്തുവിന്റെ ജീവൻ നമ്മുടെ അകത്ത് വസിക്കുക എന്നുള്ളതാണ് യഥാർത്ഥ സമ്യദ്ധി, അതുകൊണ്ട് അവിടുത്തേക്കു സ്വീകാര്യമായ ഒരു ജീവിതം നയിക്കുക എന്നുള്ളതായിരിക്കണം നാമോരുത്തരുടെയും ലക്ഷ്യം. നമ്മുടെ ശരീരങ്ങൾ പരിശുദ്ധാത്മാവ് വസിക്കുന്ന ആലയങ്ങൾ ആകയാൽ അവയെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. 'ദൈവത്തിൻ്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. ദൈവത്തിൻ്റെ മന്ദിരം വിശുദ്ധമല്ലോ. നിങ്ങളും അങ്ങനെ തന്നെ '  (1 കോരി 3:17).
 
ദിവ്യസ്വഭാവം കാത്തു സൂക്ഷിക്കുക
 
നമ്മിലെ ക്രിസ്തുവിൻ്റെ സ്വഭാവമാണ് സാമ്പത്തിക സമൃദ്ധിയുടെയും സന്തുഷ്ട ജീവിതത്തിന്റെയും താക്കോൽ.  'തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടത് ഒക്കയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയറിയതും അതിമഹത്തുമായ വാഗ്ദാനങ്ങളും നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു' ( 2പത്രോസ്  1 : 3). ജീവനും ഭക്തിക്കും വേണ്ടുന്ന സകലതും അവന്റെ സ്വഭാവ ത്തിലുണ്ട്. അവൻ്റെ ഇഷ്ടത്തിനനുസൃമായി നാം ജീവിക്കേണ്ടത് ഈ ലോകത്തിലെ സമ്യദ്ധിക്കുവേണ്ടി മാത്രമല്ല, അന്ത്യന്യായവിധി നാളിൽ അവന്റെ മുന്നിൽ ധൈര്യത്തോടെ നിൽക്കേണ്ടതിനും കൂടെയത്രേ. പ്രലോഭനങ്ങൾ വരുമ്പോഴൊക്കെയും നാം വഴിതെറ്റിയാൽ  അതുനിമിത്തം കഷ്ടത സഹിക്കേണ്ടതായി വരുന്ന ക്രിസ്തുവിനെ ശരീരമാകുന്ന സഭയെക്കുറിച്ച് ഓർക്കണം.   ' കർത്ത്യസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണ വിനയത്തോടും സൗമ്യതയോടും ദീർഘ ക്ഷമയോടും കൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം പൊറുക്കുകയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാക്കുവാൻ ശ്രമിക്കയും ചെവിൻ'. നിങ്ങളെ വിളിച്ചപ്പോൾ ഏക പ്രത്യാശക്കായി നിങ്ങളെ വിളിച്ചതു പോലെ ശരീരം ഒന്ന്, അത്മാവ് ഒന്ന് ,കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെ ഉള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ' (എഫേസ്യർ 4 : 1-6)
 
'മുമ്പേ നിങ്ങൾ ഇരുളായിരുന്നു. ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു . കർത്താവിന് പ്രസാദമായത് എന്തെന്ന് പരിശോധിച്ചുകൊണ്ടു വെളിച്ചത്തിൽ ഉള്ളവരായി നടന്നുകൊൾവിൻ. സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിൻ്റെ ഫലം' (എഫേസ്യർ 5: 8 - 10) 'ആകയാൽ സൂക്ഷ്മതയോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ  നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിൻ്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചു കൊൾവിൻ ' (എഫേസ്യർ 5: 15 -17 ).