malayalam news

ഒരു നല്ല വേലക്കാരനാകുവാൻ പഠിക്കുക, ഒരു ദാസന്റെ ഹൃദയം ഉണ്ടാക്കുക; തങ്കു ബ്രദര്‍


കോട്ടയം: നമ്മുടെ പഴയ ആരാധനാലയം പണ്ട് ഒരു ഫാക്ടറി കെട്ടിടമായിരു ന്നു. ഏകദേശം മൂവായിരം ആൾക്കാരെ ഉൾകൊള്ളുവാൻ അതിന് വലിപ്പമുണ്ട്. മറ്റ് ഓഡിറ്റോറിയങ്ങൾക്കൊന്നിനും ഇത്രയും ആൾക്കാരെ ഉൾക്കൊള്ളുവാൻ കഴിയാതിരുന്നപ്പോൾ വിശ്വാസത്തിന്റെ പ്രവർത്തിയാലാണ് നമുക്ക് അത് വാങ്ങിക്കുവാൻ കഴിഞ്ഞത്. ഒരിക്കൽ ആ സ്ഥലവും നിറഞ്ഞു കവിഞ്ഞു. ആ അവസരത്തിൽ സഭയിലെ ചിലർക്ക് അവർ സ്ഥിരമായി ഇരുന്നിരുന്ന സീറ്റുകൾ നഷ്ടപ്പെട്ടു. അതിനു കാരണം പുതുതായി ചേർന്ന വിശ്വാസികൾ ആരാധന തുടങ്ങുമ്പോൾതന്നെ ഏറ്റവും മുമ്പിൽ വന്ന് പങ്കുകൊള്ളുന്നു എന്നുള്ളതാണ്.
 
 ചിലർ "നമ്മുടെ സീറ്റുകൾ നഷ്ടപ്പെട്ടു. നമുക്ക് ഇരിക്കുവാൻ ഇടമി ല്ല' എന്നു തുടങ്ങി സഭയുടെ വളർച്ചയ്ക്കെതിരായി സംസാരിക്കുവാൻ തുടങ്ങി. അതിന്റെ ഫലമായി സഭയുടെ വളർച്ചയുടെ വേഗത കുറഞ്ഞു വന്നു. പിന്നീട് ഞാൻ ഇതറിഞ്ഞപ്പോൾ സഭാ വളർച്ചക്കെതിരായി പറഞ്ഞവരെ തിരുത്തുകയും അവർ പറഞ്ഞ വാക്കുകളെ നിർവീര്യമാക്കുകയും, വലിയ കൊയ്ത്തു ലഭിക്കേണ്ടതിനായി ഞങ്ങളുടെ സർവ്വസ്വവും സമർപ്പിക്കുന്നുവെന്ന് യേശുവിനോടു ഞങ്ങൾ ഏറ്റുപറയുകയും ചെയ്തു. അപ്പോൾ വീണ്ടും ഉണർവിന്റെ പൊട്ടിത്തെറി ആരംഭിച്ചു. മറ്റുള്ളവരെ സഭയിലേക്ക് ക്ഷണിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിയ്ക്കുകയും ചെയ്യുക എന്നുള്ളത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരെ യേശുവിലേക്കും സഭയിലേക്കും നേടുവാനുള്ള പ്രധാന ഘടകം സ്നേഹ മാണ്. നിങ്ങളും ഞാനും തമ്മിൽ കാണിക്കുന്ന സ്നേഹം തന്നെ. 'അതു കൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ' (റോമർ. 15:7).
 
ഒരു നല്ല വേലക്കാരനാകുവാൻ പഠിക്കുക ഒരു ദാസന്റെ ഹൃദയം ഉണ്ടാക്കുക 
 
അനുഗ്രഹിക്കപ്പെടുവാനുള്ള ഏക മാർഗ്ഗം അനുഗ്രഹിക്കുന്നവനായ യേശു കിസ്തുവിനെ അനുഗമിക്കുക എന്നതാണ്. 'ശാഠ്യത്താലോ ദുരഭിമാനത്താലോ  ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ  മറ്റുള്ളവനെ  തന്നേക്കാൾ ശ്രേഷ്ഠൻ  എന്ന് എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്ത ഗുണമല്ല മറ്റുള്ളവരുടെ ഗുണം കൂടെ നോക്കണം നമ്മുക്കുള്ള ഏറ്റവും നല്ല  മാത്യകയായ യേശു  പറഞ്ഞത് വലിയവനാകുവാൻ ആഗ്രഹിക്കുന്നവൻ ദാസനാകട്ടെ എന്നാണല്ലോ. പലപ്പോഴും മറ്റുള്ളവരെ ഭരിക്കുവാനുള്ള ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാൽ എളിമയും താഴ്മയും ഉള്ളവനെ  ദൈവാനുഗ്രഹം  അവകാശമാക്കു എന്നതാണ് സത്യം. താഴ്മ എന്നാൽ മൃദുഭാഷണം എന്നല്ല. ഹ്യദയത്തിൻ്റെ സൗമ്യതയാണ്. പലപ്പോഴും നിങ്ങളുടെ താഴ്മ മൂലം നിങ്ങളുടെ പരാജയം സംഭവിച്ചു എന്ന് തോന്നിയേക്കാം. ഒരിക്കലുമില്ല. രഹസ്യത്തിൽ നിങ്ങളെ കാണുന്ന പിതാവ് പരസ്യമായ പ്രതിഫലം തരും. ഒരിക്കല്‍ എന്നെഒരു മീറ്റിംഗിനു ക്ഷണിച്ചു. രാവിലെ നടന്ന മീറ്റിംഗിൽ പരിശുത്മാവ്, വലിയ പ്രവർത്തികൾ അവിടെ ചെയ്തു.
 
വൈകുന്നേരത്ത മീറ്റിംഗിനായി ഞാനവിടെ ചെന്നപ്പോൾ പതിവിലും നേരത്തെ മീറ്റിംഗ് തുടങ്ങിയതായി ഞാൻ കണ്ടു. കൂടാതെ മീറ്റിംഗ് സ്ഥലത്തേക്കുള്ള വാതിൽക്കൽ നാലുപേർ നിന്ന് ഞാൻ അകത്തേക്കു പവേശിക്കുന്നത് തടഞ്ഞു. എന്റെ കൂടെ ഉണ്ടായിരുന്നവർ അവരുമായി വാഗ്വാദത്തിനൊരുങ്ങിയപ്പോൾ ഞാനവരെ തടഞ്ഞു. മീറ്റിംഗ് തീരുവോളം ഞാനവിടെ കാത്തുനിന്നു. എന്നെ ക്ഷണിച്ചതിനായി പാസ്റ്റർക്കു നന്ദി പറഞ്ഞ് ഞാൻ മടങ്ങിപ്പോന്നു. അന്ന് സന്ധ്യയിൽ എനിക്കൊരു പരാജയം സംഭവിച്ചതുപോലെ തോന്നിയേക്കാം.  എന്നാൽ സകലതും കാണുന്ന എന്റെ പിതാവും അതുകണ്ടു. അന്ന് എനിക്കെതിരായി പ്രവർത്തിച്ച പലരും ഇന്ന് ശുശ്രൂഷയിൽ പോലും ഇല്ല. അവർ എവിടെയാണെന്ന് പോലും ആരും അറിയുന്നില്ല. എന്നാൽ എന്റെ ദൈവം എന്നെ എത്രമേൽ ഉയർത്തി യിരിക്കുന്നു. നേത്യ നിരയിൽ വരുവാൻ ആരും ഒന്നും ചെയ്യേണ്ട  ആവശ്യമില്ല. 'തക്കസമയത്ത് അവിടുന്ന് നമ്മെ ഉയർത്തേണ്ടതിനായി ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിക്കുക.' ദൈവം നിങ്ങൾക്കായി മുൻനിർണ്ണയിച്ച കാലത്തോളം  ക്ഷമയോടെ കാത്തിരിക്കുക. ഒരു ദാസന്റെ ഹൃദയം ലഭിക്കണ്ടതിനായി ക്രിസ്തുവിന്റെ മനസ്സിനായി പ്രാര്‍ത്ഥിക്കുക.