malayalam news

മകള്‍ക്കൊരു കൂട്ടായി ഒരാളുകൂടി വേണ്ടെയെന്ന ചോദ്യത്തിന് ശ്വേത മേനോന്‍ കൊടുത്ത കിടു മറുപടി കേട്ടോ


വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ശ്വേത മേനോന്‍. മോഡലിംഗ് രംഗത്തുനിന്നായിരുന്നു താരം സിനിമയിലെത്തിയത്. അനശ്വരമെന്ന സിനിമയിലൂടെയായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. ഗ്ലാമറസ് കഥാപാത്രങ്ങള്‍ മാത്രമല്ല ബോള്‍ഡായിട്ടുള്ള വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ശ്വേത. ബിഗ് ബോസ് ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും താരം സജീവമാണ്. മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായുമൊക്കെ ശ്വേത എത്തിയിരുന്നു. അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് ശ്വേതാ മേനോൻ. പിന്നീട് വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും, ഒരു രാഷ്ട്രീയ നേതാവുമായുണ്ടായ പ്രശ്‌നങ്ങളും ഒക്കെയായി ശ്വേതാ മേനോൻ വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

Shweta Menon family photos | Celebrity family wiki

അതേ സമയം ശ്വേത മേനോൻ ശ്രീവത്സൻ മേനോൻ ദമ്പതികൾക്ക് കുഞ്ഞു പിറന്നതും വലിയ വാർത്തയായിരുന്നു. കളിമണ്ണ് എന്ന ബ്ലെസ്സി ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് പിറന്ന മകൾ സബൈന മലയാളികളുടെ സ്വന്തം കുഞ്ഞാണ്. അമ്മയേക്കാൾ വലിയ താരമായി സബൈന എന്നു പറഞ്ഞാലും തെറ്റി. ഇപ്പോൾ ശ്വേതയോട് മകൾക്ക് ഒരു കൂട്ട് വേണ്ടേ ഒരു അനുജനെയോ അനുജത്തിയെയോ മകൾക്ക് കൊടുക്കുന്നില്ല എന്ന് ചോദിച്ച ആരാധകനു അടുത്ത കളിമണ്ണ് വരട്ടെ അതിനു വേണ്ടിയുള്ള വെയ്റ്റിംഗ് ആണ് എന്നാണ് ശ്വേത പറഞ്ഞിരിക്കുന്നത്.  

മകളുടെ വരവോടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ശ്വേത മേനോൻ തുറന്നുപറഞ്ഞിരുന്നു. വികാര വിക്ഷോഭങ്ങൾ അടക്കാൻ പഠിച്ചത് മകളുടെ വരവോടെയായിരുന്നുവെന്ന് താരം പറയുന്നു.

swetha menon daughter photos 77-001 - Kerala9.com

ദേഷ്യവും സങ്കടവും അവളുടെ മുന്നിൽ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവർ എന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളിൽ നിന്നും പരിഹാരം ലഭിക്കുമെന്ന് അവർക്ക് വിശ്വാസം ഉണ്ടാവണം.

കരുതലും സ്നേഹവും മാത്രമേ എനിക്ക് മോൾക്കായി നൽകാൻ കഴിയൂയെന്നും ശ്വേത മേനോൻ പറയുന്നു.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഗ്ലാമറസാവാറുണ്ട്. അത് ശ്വേതാ മേനോനല്ല, ആ കഥാപാത്രമാണ്. അധികം ഒച്ചയും ബഹളവുമൊന്നുമില്ലാത്തയാളാണ് താനെന്ന് ശ്വേത മേനോൻ പറയുന്നു.

In the early days of my marriage, I realized that all my dreams ...

തന്റെ ഭർത്താവ് തനിക്കൊരു കൂട്ടുകാരനും സഹോദരനും കൂടിയാണ്. പല നായികമാരും വിവാഹശേഷം സിനിമ വിടുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ധൈര്യം തന്നത് ശ്രീയാണ്.  തന്റെ സിനിമയും ജീവിതവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത് തന്റെ ഭർത്താവ് കാരണം ആണെന്ന് ശ്വേതാ പറയുന്നു. കരിയറിൽ എന്നെക്കാൾ കൂടുതൽ ആശങ്ക അദ്ദേഹത്തിനാണ് എന്ന് താരം വ്യക്തമാക്കുന്നു.