malayalam news

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് പത്തിന് ശേഷം


തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മേയ് പത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാ​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മ​െന്‍റ് േപ്രാഗ്രാം (ക്യു.െഎ.പി) മോല്‍നോട്ട സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ ധാരണയായത്.ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാകേന്ദ്രങ്ങൾ ഉള്ളതിനാൽ അവിടെ ലോക് ഡൗൺ  നീളുമോ എന്നതും പരിഗണിക്കേണ്ടിവരും. പ്ലസ് വൺ പരീക്ഷ നീട്ടിവയ്ക്കുന്ന കാര്യവും സ‍ർക്കാർ ആലോചിക്കുന്നുണ്ട്.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പെട്ടെന്ന് പൂർത്തിയാക്കി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സർക്കാരും വിദ്യാഭ്യാസവകുപ്പും താത്പര്യപ്പെടുന്നത്. വേണ്ടിവന്നാല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും ഉച്ചക്കുമായി നടത്തും. . ഇതു വഴി സാമൂഹിക അകലം കർശനമായി പാലിക്കാനും സാധിക്കും. മൂല്യനിര്‍ണയം കേന്ദ്രീകൃതമായി തന്നെ നടത്തും. കൂടുതല്‍ ക്ലാസ് മുറികള്‍ ഒരുക്കി മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കും.