malayalam news

നിന്നോടെനിക്കുള്ള പ്രണയം പറയുവാൻ ഞാൻ കാത്തിരുന്ന ദിനം : വാലന്റൈന്‍ വീക്കിന് തുടക്കം


പ്രണയ ജോഡികള്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു വാലന്റൈന്‍സ് ഡേ കൂടി കടന്നുവരുകയാണ്. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയുവാനുള്ള ദിനം, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു ദിവസം. പ്രണയം എന്നും കൈമാറാം. എന്നാൽ പ്രണയത്തിനും പ്രണയിക്കുന്നവർക്കുമുള്ള അംഗീകാരമാണ് ഈ ദിവസം.

പ്രണയം എക്കാലത്തുമുണ്ട്, എന്നാൽ പ്രണയത്തിനായി വാലന്റൈൻസ് ഡേ എന്ന ദിനം കടന്നു വന്നത് എഡി അഞ്ചാം നൂറ്റാണ്ടോടെയാണ്. റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തി തൂക്കിലേറ്റിയ വാലന്റൈൻ എന്ന പുരോഹിതന്റെ പേരിലാണ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത്. വിൽ യു ബി മൈ വാലന്റൈൻ എന്ന ഒറ്റ ചോദ്യം കൊണ്ട് പ്രണയം തുടങ്ങാനാകും. പ്രണയ ദിനത്തിന്‍റെ ആഘോഷം ഒരു ദിവസത്തേയ്ക്ക് ഒതുങ്ങുന്നില്ല. ഫെബ്രുവരി 14 പ്രണയ ദിനമായി ആഘോഷിക്കുമ്പോൾ ഈ ദിവസനത്തിന് മുമ്പുള്ള ഒരാഴ്ചയാണ് വാലൈന്റൈൻസ് വീക്ക്.

വാലെന്റൈൻസ് വീക്കിന്റെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളുണ്ട്. പരസ്പരം സ്നേഹിക്കുന്ന എല്ലാവർക്കുമായി വാലന്റൈൻസ് വീക്കിൽ പ്രത്യേക ദിവസങ്ങളുണ്ട്.   ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്.
 
ഫെബ്രുവരി ഏഴു മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12 ആണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13 ഹഗ്ഗ് ഡേ. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം. റോമന്‍ പുണ്യാളനായ വാലന്റൈന്റെ ഓര്‍മക്ക് ലോകമെങ്ങും പ്രണയം ആഘോഷിക്കുന്ന ദിവസം. പ്രിയപ്പെട്ടവരോടൊത്ത് ഈ ദിവസം അവിസ്മരണീയമാക്കാം.