malayalam news

സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക എംബസി തയ്യാറാക്കുന്നു; രജിസ്റ്റര്‍ ചെയ്യേണ്ട രീതി കാണാം


റിയാദ് :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക ഇന്ത്യൻ എംബസി തയ്യാറാക്കുന്നു.  പ്രവാസികളില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ ഉടന്‍ കൊണ്ടു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തയാഴ്ചയോടെ വിമാന സര്‍വീസ് ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ തുടങ്ങുമെന്നു സൂചനകളുണ്ട്. ഇതില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഗര്‍ഭിണികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് മുന്‍ഗണന. ഇതിന് മുന്നോടിയായി പോകാന്‍‌ ആഗ്രഹിക്കുന്നവരുടെ പട്ടിക ഇന്ത്യന്‍ എംബസി തയ്യാറാക്കുന്നുണ്ട്. ഇതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം: https://t.co/K5Hbmr4cFP
 
പോകാനാഗ്രഹിക്കുന്നവരുടെ വിവരങ്ങളും പട്ടികയും തയ്യാറാക്കുകയാണ് ലക്ഷ്യം. അടുത്തയാഴ്ചയോടെ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന.
kerala news