malayalam news

ബോളിവുഡ് നടന്‍ ഋഷി കപൂർ അന്തരിച്ചു


മുംബൈ:  പ്രശസ്ത ബോളിവുഡ്  നടന്‍ ഋഷി കപൂർ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ എച്ച്എൻ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

67 കാരനായ ഋഷി കപൂര്‍ അര്‍ബുദ രോഗബാധിതനായിരുന്നു, നേരത്തെ ഒരു വര്‍ഷത്തോളം അദ്ദേഹം അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.  ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. 1970ൽ പുറത്തിറങ്ങിയ മേരാനാം ജോക്കറിൽ ബാലതാരമായാണ് ഋഷി കപൂർ അരങ്ങേറ്റം കുറിച്ചത്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി എത്തിയ ബോബി എന്ന ചിത്രത്തിലാണ് നായക നടനായി അദ്ദേഹം ആദ്യമായി വേഷമിടുന്നത്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്.

 

kerala news