malayalam news

കൊറോണ; അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു


അബൂദബി: അബൂദബിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്.

കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുകയായിരുന്നു പ്രിന്‍സി. കഴിഞ്ഞദിവസമാണ് മരിച്ചത്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ് പ്രിന്‍സി.

മാര്‍ത്തോമ്മ ഇടവകാംഗമാണിവര്‍. മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു. മഫ്റ്ഖ് ആശുപത്രിയിലുള്ള മൃതദേഹം അബുദാബിയിൽ സംസ്കരിക്കും.

kerala news