malayalam news

പി ആർ ഏജൻസികളും വ്യാജ ഐ ഡി കളും പുറത്തുവിടുന്ന വാർത്തകളിൽ പാർട്ടി പ്രവർത്തകർ വീണു പോകരുത് :മാത്യു കുഴൽനാടൻ


ഷിബു ഉസ്മാൻ, റിയാദ് 
 
റിയാദ് : പി ആർ ഏജൻസികളും വ്യാജ ഐ ഡി കളും പുറത്തുവിടുന്ന വാർത്തകളിൽ പാർട്ടി പ്രവർത്തകർ വീണു പോകരുതെന്നു കെ പി സി സി ജനറൽ സെക്രട്ടറി 
മാത്യു  കുഴൽനാടൻ.
ഒ.ഐ.സി.സി റിയാദ്  എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ "ആനുകാലിക കോൺഗ്രസ് രാഷ്ട്രീയവും പ്രവാസിയുടെ ആശങ്കയും" എന്ന വിഷയത്തിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു.
 സൈബറിടങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നവർക്കെതിരെ ഉള്ള കേസുകളിൽ പാർട്ടി സൗജന്യ നിയമസഹായം നൽകി വരുന്നുണ്ട്.പ്രതിഫലേച്ഛ കൂടാതെ പാർട്ടിക്കായി സർവ്വതും സമർപ്പിച്ചിരുന്ന പഴയ തലമുറകളിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ ചെറിയ അളവിലെങ്കിലും  ഉള്ള ശൂന്യത ഇന്ന് നികത്തുന്നത് പ്രവാസി കോൺഗ്രസ് പ്രവർത്തകാരാണെന്നു കേരളം തിരിച്ചറിഞ്ഞെട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കെപിസിസി മുൻകൈ എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സമൂഹ മാധ്യമങ്ങളെ അവഗണിച്ചു ഒരു പാർട്ടിക്കും മുന്നോട്ടു പോകാൻ സാധിക്കില്ല. എന്നാൽ പാർട്ടിക്കെതിരെ നടക്കുന്ന വ്യാജപ്രചരണം പലപ്പോഴും പ്രവർത്തകർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞു ,  ഈ മേഖലയിൽ ഉടനെ തന്നെ കെപിസിസി തലത്തിൽ ഏകോപനം ഉണ്ടാകും.
ഏതു വിഷയവും വളരെ കൃത്യമായി പഠിച്ചു അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധയുള്ള പ്രതിപക്ഷ നേതാവിനെതിരെ , അദ്ദേഹത്തിന്റെ ഇടപെടലുകൾ പലപ്പോഴും ഗവണ്മെന്റിന്റെ പല തെറ്റായ തീരുമാനങ്ങൾ തിരുത്തിക്കാനും കഴിഞ്ഞട്ടുണ്ടെന്ന വസ്തുത നിലനിൽക്കെ, ബിജെപി കോടികൾ മുടക്കി രാഹുൽഗാന്ധിയെ  ഇകഴ്ത്താൻ ഉപയോഗിച്ച അതെ രീതിയിൽ തന്ന്നെ യാണ് യുഡിഫിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ സിപിഎം നടത്തുന്ന സോഷ്യൽ മീഡിയ ബുള്ളിങ്ങു എന്നും,  കോൺഗ്രസ് പ്രവർത്തകർ ഇത് തിരിച്ചറിയണമെന്നും  മാത്യു കുഴൽ നാടൻ പറഞ്ഞു. 
നേതൃനിരയിൽ ഐക്യം ഉണ്ടെന്നും , പലപ്പോഴും വരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ വിശാല ജനാധിപത്യ വ്യവസ്ഥിതിയുടെ  ഭാഗമാണെന്നും , അത് അതിരു വിടുമ്പോൾ ആണ് പ്രശനങ്ങൾ സൃഷ്ടിക്കുന്നതെന്നും , അല്ലാത്തപ്പോൾ സമൂഹം അത് അംഗീകരിക്കാറുണ്ടെന്നും ,ഐക്യത്തോടെ മുന്നോട്ടു പോകുവാൻ തന്നെയാണ് യുവ നേതൃത്വ നിര പ്രവർത്തിക്കുന്നതെന്നും ,ഇത്തരം ആശങ്കകൾ ഓരോ പ്രവർത്തകനും ഉണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രവർത്തനങ്ങൾ  വലിയ ഊർജമാണ് പാർട്ടിക്ക് നൽകുന്നത്. പുതിയ തലമുറ മാറ്റത്തിനാണ്  കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത് . എന്നാൽ ഹൃസ്വകാല ലാഭത്തിനായി വന്നു ചേരുന്ന പലരും പാർട്ടിയെ സമൂഹത്തിൽ അപകീര്തിപെടുത്തുന്നവരും , വരും ദിവസങ്ങളിൽ അവരെ തിരിച്ചറിഞ്ഞു മുന്നോട്ടു പോകുന്ന ശ്രമകരമായ പ്രവർത്തിയിലൂടെ പാർട്ടി ശുദ്ധീകരിക്കപ്പെടും എന്ന് തന്നെയാണ് ഓരോ പ്രവര്തനകന്റെയും ആഗ്രഹം എന്നും അദ്ദേഹം കൂട്ടി ചേർത്തു. 
 
പ്രവാസിയുടെ വിഷയങ്ങളിൽ കോൺഗ്രസ് ആണ് എന്നും കൂടുതൽ ശ്രദ്ധ നല്കിയിട്ടുള്ളത്. പ്രവാസികളുടെ പുനരധിവാസവും അവർക്കു കൂടുതൽ മുതല്മുടക്കി കേരളത്തിന്റെ സമ്പത്വ്യവസ്ഥയ്ക്ക് കൂടുതൽ മുതൽകൂട്ടാക്കാൻ ഉതകുന്ന പദ്ധതികൾ കെപിസിസി ആലോചിക്കുന്നുണ്ടെന്നും , കോൺഗ്രസ് ഗെവേണ്മെന്റ് വരുന്ന പക്ഷം അത് നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 
കോവിഡ് കാലത്തു ഒഐസിസി നടത്തിയ പ്രവർത്തനങ്ങളെയും പ്രവർത്തകരെയും അനുമോദിച്ചു.  കെപിസിസി , ഡിസിസി ലെവലിൽ ഒഐസിസി കമ്മറ്റികളുടെ ഏകോപനം സാധ്യമാക്കാമെന്നും , അംഗങ്ങൾ ഉന്നയിച്ച പല വിഷയങ്ങളും പിസിസിയിൽ അവതരിപ്പിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി . 
 
പ്രസിഡന്റ് ശുകൂർ ആലുവ അധ്യക്ഷത വഹിച്ചു,  ജോൺസൻ മാർക്കോസ് , സലാം പെരുമ്പാവൂർ , കബീർ ആലുവ , ഡൊമിനിക് സാവിയോ , മാത്യു കോതമംഗലം, അലി ആലുവ , അൻസൽ, സലാം ബതൂക് , ജിബിൻ , ജാഫർ ഖാൻ, ജോബി ജോർജ് , അജീഷ് ചെറുവട്ടൂർ , അരുൺ എൽദോ , ജോജോ  ജോർജ്, നൗഷാദ് ആലുവ, റിജോ ഡൊമിനിക് , റൈജോ സെബാസ്റ്റ്യൻ , പോൾ പൊട്ടക്കൽ , പ്രവീൺ , ബിനു പോണത്ത്, നാസർ ആലുവ , നസീർ ആലുവ, ജോമി ജോൺ , സന്തോഷ് , ബാദുഷ , നജുമുദ്ദിൻ നാദിർഷ റഹിമാൻ എന്നിവർ പങ്കെടുത്തു. 
ജനറൽ സെക്രട്ടറി അൻസാർ പള്ളുരുത്തി സ്വാഗതവും ട്രഷറർ ജെയിംസ് വര്ഗീസ് നന്ദിയും പറഞ്ഞു.