malayalam news

ജാഡയെന്നോ അൽപ്പനെന്നോ വിളിച്ചോളൂ, പ്രിയ ലാലേട്ടന്റെ സന്ദേശം പങ്കുവച്ച് നിർമൽ പാലാഴി


അപ്രതീക്ഷിതമായി പ്രിയതാരം മോഹൻലാലിൽ നിന്നും ലഭിച്ച മറുപടിയുടെ സന്തോഷത്തിലാണ് നടൻ നിർമൽ പാലാഴി. കഴിഞ്ഞ ദിവസം മോഹൻലാലിന് തന്റെ ഫോണിലൂടെ വിവാഹവാർഷികാശംസകൾ നേർന്നിരുന്നു.

 അതിന് മോഹന്‍ലാല്‍ തന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

ഈ 'വാട്സാപ്പ് സംസാരത്തി'ന്റെ സ്ക്രീന്‍ഷോട്ട് ആണ് നടന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചത്. തന്നെ അല്‍പ്പനെന്നോ ജാടയെന്നോ വിളിച്ചാലും ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മല്‍ തന്റെ സന്തോഷം പങ്കുവച്ചത്.

'ഈ പോസ്റ്റ് ഇട്ടതു കാണുമ്ബോള്‍ ജാഡയെന്നോ, അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുന്നവന്‍എന്നോ,അല്‍പ്പന്‍ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കില്‍ വന്നപ്പോള്‍ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി.' എന്നും നിര്‍മല്‍ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.

Nirmal