malayalam news

ആ കുഞ്ഞുകാലുകള്‍ ആദ്യം കാലുറപ്പിച്ച് നില്‍ക്കാന്‍ ശ്രമിച്ചു, നടന്നു, നടന്നില്ല, വീണു; ജനിച്ച്‌ അല്‍പസമയം മാത്രമായ ആനക്കുഞ്ഞിന്റെ ആദ്യചുവടുകള്‍ കണ്ടിട്ടുണ്ടോ? വൈറല്‍ വീഡിയോ


ജനിച്ച്‌ അല്‍പസമയം മാത്രമായ ആനക്കുഞ്ഞിന്റെ ആദ്യചുവടുകള്‍ കണ്ടിട്ടുണ്ടോ? ഏറെ രസകരമായ മനസിന് സന്തോഷം നല്കുന്നതുമായ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ആനക്കുഞ്ഞ് ചുവടുകള്‍വക്കാന്‍ ശ്രമിക്കുന്നതും അടി തെറ്റി തുമ്ബിക്കൈ ഇടിച്ച്‌ വീഴുകയും പിന്നെ എണീറ്റ് നടക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഐഎഫ്എസാണ് കൗതുകം ഉണര്‍ത്തുന്ന ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ജനിച്ചുവീണ ആനകുട്ടി നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. മുന്നോട്ട് കാല്‍വെക്കാന്‍ ശ്രമിക്കുന്നതിനിടെ, വീഴുന്നതാണ് അടുത്തഭാഗം. തുടര്‍ന്ന് കഷ്ടപ്പെട്ട് എഴുന്നേറ്റ് അമ്മയുടെ അരികിലേക്ക് നടന്നുനീങ്ങാന്‍ ശ്രമിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ആയിര കണക്കിന് മൈലുകള്‍ താണ്ടേണ്ട ആ കാലുകള്‍ ഒരു ചെറിയ ചുവടുവയ്പ് നടത്തി ഇതിന് തുടക്കമിട്ടിരിക്കുന്നു എന്നാണ് സുശാന്ത നന്ദ കുറിച്ചിരിക്കുന്നത്. കുട്ടിയാനകള്‍ ജനിച്ച് ഒരുമണിക്കൂറില്‍ നടക്കാനും കുറച്ച് മണിക്കൂറുകള്‍ കഴിയുന്നതോടെ നടക്കാനും ആരംഭിക്കുമെന്നും കുറിപ്പില്‍ പറയുന്നു. ജനിച്ചുവീണ ആനകുട്ടി ഉറച്ചുനില്‍ക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ എടുക്കും. നടന്നുനീങ്ങുന്നതിന് വീണ്ടും മണിക്കൂറുകള്‍ വേണ്ടി വരും.

A journey of a thousand miles begins with this small step.
Baby elephants take an hour to stand & a few more hours to waddle around.They are abt 3 feet tall at birth with 99% of birth taking place at night. pic.twitter.com/xJcmISgLXz

— Susanta Nanda IFS (@susantananda3) February 6, 2020