malayalam news

50 മണിക്കൂര്‍, നോണ്‍സ്‌റ്റോപ്പായി 7000 കി.മി : അം​ബാ​ല​യെ ചും​ബി​ച്ച്‌ 'റ​ഫാ​ല്‍'; ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ പ​റ​ന്നി​റ​ങ്ങി


ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിച്ചു.

ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യന്‍ സമുദ്രമേഖലയിലേയ്ക്ക് റഫാല്‍ വിമാനങ്ങള്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ആകാശപരിധിയിലെത്തിയ വിമാനങ്ങള്‍ അറബിക്കടലില്‍ വിന്യസിച്ചിരുന്ന നാവികസേനാ കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയുമായി വിമാനങ്ങള്‍ ബന്ധം സ്ഥാപിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങള്‍ റഫാല്‍ വിമാനങ്ങള്‍ക്ക് ഇരുവശത്തുമായി അകമ്പടിയായി അമ്പാലയിലേയ്ക്ക് തിരിച്ചു. 

ദസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30എസ്  വിമാനമാണ്. റഷ്യയില്‍ നിന്നാണ് ഇവ വാങ്ങിയത്. 

റ​ഫാ​ലി​ന്‍റെ വ​ര​വ് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ഫ്ര​ഞ്ച് തു​റ​മു​ഖ ന​ഗ​ര​മാ​യ ബോ​ര്‍​ദോ​യി​ല്‍​നി​ന്ന് 7000 കി​ലോ​മീ​റ്റ​ര്‍ പ​റ​ന്നാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

59,000 കോ​ടി രൂ​പ മു​ട​ക്കി 36 അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള ക​രാ​ര്‍ ഡ​സോ ഏ​വി​യേ​ഷ​നു​മാ​യി നാ​ലു​വ​ര്‍​ഷം മു​ന്പാ​ണ് ഇ​ന്ത്യ ഒ​പ്പി​ട്ട​ത്. ചൈ​നീ​സ് അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം ഒ​ഴി​ഞ്ഞു​പോ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഫാ​ലി​ന്‍റെ സാ​ന്നി​ധ്യം നി​ര്‍​ണാ​യ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണു പ്ര​തി​രോ​ധ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

ഇന്ത്യന്‍ വ്യോമസേനയുടെ 17-ാം നമ്പര്‍ സ്‌ക്വാഡ്രനായ ഗോള്‍ഡന്‍ ആരോസിനാണ് റഫാല്‍ വിമാനങ്ങളുടെ ചുമതല. ഗോള്‍ഡന്‍ ആരോസിന്റെ കമാന്‍ഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേര്‍ന്നാണ് വിമാനം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത്.