malayalam news

മണർക്കാട്ടെ മണ്ണിടിച്ചിലിൽ നഷ്ടം നേരിട്ട ദുരന്തബാധിതർക്ക് അടിയന്തിര സഹായം നൽകണം. എൻ. ഹരി


കോട്ടയം:- കാലവർഷക്കെടുതിയിൽ മണർകാട് കവലയ്ക്കു സമീപം ഇന്ന് വെളുപ്പിനെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നാല് വീടുകൾക്ക് കേടുപാട് പറ്റി. ഇവരെ മാറ്റി പാർപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി പ്രവർത്തകരെ അധികാരികൾ അറിയിച്ചു.വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.പുലർച്ചെ ആറ് മണിക്ക് തൊട്ടടുത്ത വീടിന്റെ സമീപത്ത് മണ്ണിടിച്ചൽ ശ്രദ്ധയിൽ പെട്ടതിനാൽ പാലത്താനം വീട്ടിൽ ദിപുമോൻ ബാബുവും കുടുംബാഗങ്ങളും ആ വീടിന്റെ സമീപം നിൽക്കുമ്പോഴാണ്, ഏകദേശം പന്ത്രണ്ടടി ഉയരമുള്ള കരിങ്കൽകെട്ട് തകർന്ന് ദിപുമോൻ ബാബുവിന്റെ വീടിനു മുകളിലേക്ക് വീണത്. അതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്ന് സമീപവാസികൾ സ്ഥലം സന്ദർശിച്ച എൻ ഹരിയോട് പറഞ്ഞു.
 
പാലത്താനം ദിപുമോൻ ബാബു വീട് പൂർണ്ണമായും തകർന്നു.ഗൃഹ ഉപകരണങ്ങൾ ഉൾപ്പെടെ മണ്ണിനടിയിലാണ്. പ്രകൃതിദുരന്തത്തിൽ പെട്ടവർക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് എൻ.ഹരി പറഞ്ഞു. തുടർന്ന് മീനടം ,പുതുപ്പള്ളി എന്നീ പഞ്ചായത്തിലും സന്ദർശനം നടത്തി. പുതുപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ടി.കെ.ശ്രീകാന്ത്, ,മണർകാട് പഞ്ചായത്ത് പ്രസിഡൻ്റ് രാഹുൽ എൻ ആർ, പ്രശാന്ത് പയ്യപ്പാടി  എന്നിവരും എൻ .ഹരിയോടൊപ്പം ഉണ്ടായിരുന്നു .മഴ കനക്കുന്നതോടെ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും. അധികാരികൾ ജാഗ്രത പുലർത്തണം. എൻ ഹരി പറഞ്ഞു.