malayalam news

കോവിഡ് 19 നെ പ്രതിരോധിക്കാൻ കുർക്കുമിൻ; പരീക്ഷണവുമായി എംജി സർവ്വകലാശാല വൈസ് ചാൻസലറും സംഘവും


കോട്ടയം: മഞ്ഞളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന  കുർക്കുമിൻ ഉപയോഗിച്ച് കോവിഡ് 19 നെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കുമെന്ന നിരീക്ഷണവുമായി എംജി സർവ്വകലാശാല വൈസ് ചാൻസലറും നാനോ ടെക്നോളജി ഗവേഷകനുമായ ഡോക്ടർ സാബു തോമസ്. കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  ഡോക്ടർ സാബു തോമസിൻറെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മൂന്ന് പ്രൊജക്ടുകളിൽ രണ്ടിന്റെയും അഭിവാജ്യഘടകം കുര്‍ക്കുമിൻ ആണ്. കോവിഡ് 19 ഇത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻസ് അണുവിമുക്തമാക്കാൻ  ലക്ഷ്യമിട്ടുള്ള പ്രോജക്ടുകളാണ് ആണ് രണ്ടെണ്ണം. ടൈറ്റാനിയം ഡയോക്സൈഡും കുർക്കുമിനും മറ്റു ചില വസ്തുക്കളും  നാനോ രൂപത്തിലാക്കി തയ്യാറാക്കുന്ന കോട്ടിംഗ് നൽകിയാൽ  പിപിഇ കിറ്റു കളിലേക്കും മാസ്കുകളിലേക്കും കൊറോണ വൈറസ് പടരില്ലെന്ന പ്രോജക്ട്, സെൻട്രൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം ഡിപ്പാർട്ട്മെൻറ് ഓഫ് ബയോ ടെക്നോളജി ആയുഷ്  എന്നിവയ്ക്ക് സമർപ്പിച്ചു
 
പ്രകൃതിയിൽ നിന്ന് ഇന്ന് ലഭിക്കുന്ന നാരുകളിൽ നിന്ന് നിന്ന് വേർതിരിച്ചെടുക്കുന്ന നാനോ സെല്ലുലോസും കുർക്കുമിനും ഉപയോഗിച്ച് തയ്യാറാക്കുന്ന കവചവും പി പിഇ കിറ്റുകൾക്ക് സുരക്ഷ നൽകും എന്നതാണ് രണ്ടാമത്തെ പ്രോജക്ട്. ഇത് നാളെ സമർപ്പിക്കുമെന്ന് ഡോക്ടർ സാബു തോമസ് പറഞ്ഞു. കോവിഡ് 19 രോഗപ്രതിരോധത്തിനുള്ള വാക്സിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഗവേഷണത്തിൻ്റെ ജോലികൾ  പുരോഗമിക്കുന്നു. രോഗം ഭേദമായ ആളുകളുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന  ആൻറിബോഡികളാണ് വാക്സിൻ തയ്യാറാക്കാൻ ഉപയോഗിക്കുക. ഒരുവർഷം മുതൽ മൂന്നു വർഷം വരെയാണ് ആണ് പ്രോജക്ടുകളുടെ ദൈർഘ്യം. മൂന്നുകോടി രൂപയാണ്  ചെലവ് പ്രതീക്ഷിക്കുന്നത്.
 
എംജി സർവ്വകലാശാല, കോട്ടയം മെഡിക്കൽ കോളേജ് ,അസം കേന്ദ്രസർവകലാശാല ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ബയോടെക്നോളജിക്കൽ റിസർച്ച്, എന്നിവ പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ സഹകരിക്കും. കോട്ടയം മെഡിക്കൽ കോളേജ് കോളേജ് പകർച്ചവ്യാധി ചികിത്സാ മേധാവി ഡോക്ടർ ആർ സജിത് കുമാർ, എംജി സർവ്വകലാശാല നാനോ സെൻറർ ഡയറക്ടർ ഡോക്ടർ നന്ദകുമാർ കളരിക്കൽ , പയ്യപ്പാടി  കോവിഡ് ടെസ്റ്റ് സെൻറർ ഡയറക്ടർ ഡോക്ടർ കെ പി മോഹൻകുമാർ തുടങ്ങിയവർ ടീമിലുണ്ട്
kerala news