malayalam news

കത്തിക്കൊണ്ടു കുത്തി വീഴ്ത്തി; രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ വണ്ടി കയറ്റിയിറക്കി; യുഎസിൽ കോട്ടയം സ്വദേശിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി


ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഫ്ലോ​റി​ഡ​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് കു​ത്തേ​റ്റു മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി മെ​റി​ന്‍ ജോ​യി (29) ആ​ണ് മ​രി​ച്ച​ത്. ബ്രോ​വാ​ഡ് ഹെ​ല്‍​ത്ത് കോ​റ​ല്‍ സ്പ്രിം​ഗ്സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ മെ​റി​ന്‍ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ​യാ​ണ് കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ വെ​ളി​യ​നാ​ട് സ്വ​ദേ​ശി ഭ​ര്‍​ത്താ​വ് ഫി​ലി​പ്പ് മാ​ത്യു​വി​നെ(​നെ​വി​ന്‍) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​റി​ലെ​ത്തി​യ നെ​വി​ന്‍ മെ​റി​നെ 17 ത​വ​ണ കു​ത്തി​യ ശേ​ഷം വാ​ഹ​നം ക​യ​റ്റി​യി​റ​ക്കി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ര്‍​ന്നു കാ​റോ​ടി​ച്ച്‌ സ്ഥ​ല​ത്തു​നി​ന്ന് പോ​വു​ക​യും ചെ​യ്തു. മെ​റി​നെ ഉ​ട​ന്‍​ത​ന്നെ പൊം​പാ​നോ ബീ​ച്ചി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദ​മ്ബ​തി​ക​ള്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടി. മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.

കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍വച്ച് മെറിനും ഫിലിപ്പും തമ്മില്‍ വഴക്കുണ്ടായി. അതിനുശേഷം മെറിനെ കൂട്ടാതെ ഫിലിപ്പ് അമേരിക്കയിലേക്ക് പോയി. പിന്നീട് മെറിൻ തനിച്ച് യുഎസിലേക്ക് പോകുകയായിരുന്നു. രണ്ട് വയസുള്ള മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ചാണ് മെറിൻ യുഎസിലേക്ക് പോയത്. യുഎസിലെത്തിയ മെറിൻ ജോലിയ്‌ക്ക് പ്രവേശിക്കുകയും ചെയ്‌തു. മയാമി കോറല്‍ സ്പ്രിങ്‌സ് ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് ഭർത്താവ് മെറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.<