malayalam news

രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി, കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും


ന്യൂഡൽഹി : രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേയ് പതിനേഴ് വരെയാണ് ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത്. കർശന നിയന്ത്രണങ്ങൾ തുടരും. 

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ റോ​ഡ്, റെ​യി​ല്‍, വ്യോ​മ ഗ​താ​ഗ​ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ല. മെ​ട്രോ സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​യ്ക്കും. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കി​ല്ല. വ​ലി​യ ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. 

വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗിക ഇളവുകള്‍ നല്‍കും.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച്‌ കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ചു. കേരളത്തില്‍ കോട്ടയം, കണ്ണൂര്‍ ജില്ലകളെ റെഡ്‌സോണിലും വയനാട്, എറണാകുളം ജില്ലകളെ ഗ്രീന്‍സോണിലും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. 

കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. കേരളത്തിന്റെ പട്ടികയില്‍ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക.

21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണില്‍. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. 319 ജില്ലകള്‍ ഗ്രീന്‍സോണില്‍ ഇടംപിടിച്ചു.

ഡല്‍ഹിയിലെ മുഴുവന്‍ ജില്ലകളും റെഡ് സോണിലാണ്. 15 ദിവസംകൊണ്ട് റെഡ് സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 15ന് 170 റെഡ് സോണുകളുണ്ടായിരുന്നിടത്ത് ഏപ്രില്‍ 30ന് 130 ആയി കുറഞ്ഞിട്ടുണ്ട്.

കോവിഡ് കേസുകള്‍ ഒന്നു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഗ്രീന്‍ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട് 356ല്‍ നിന്ന് 319 ആയി കുറയുകയാണുണ്ടായത്. കുറഞ്ഞ തോതിലാണെങ്കിലും വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓറഞ്ച് സോണുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. നേരത്തേ 207 ജില്ലകള്‍ ഓറഞ്ച് സോണിലുണ്ടായിരുന്നത് 284 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

kerala news