malayalam news

‘സൂരജിന് പാമ്പുകളെ ഇഷ്ടം, കയ്യിലെടുത്ത് കളിപ്പിക്കും’; ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ: ഭർത്താവ് കൂടുതൽ കുടുക്കിലേയ്ക്ക്


കാെല്ലം: അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ(25) ബന്ധുക്കളുടെ മാെഴി രേഖപ്പെടുത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. സൂരജിനെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. റൂറല്‍ എസ്.പി ഹരിശങ്കറിന്റെ മേല്‍നോട്ടമുണ്ടാകും. ഈ മാസം ഏഴിന് രാവിലെയാണ് ഉത്രയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്ബ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്രയ്ക്ക് പാമ്ബ് കടിയേറ്റത്.

അടച്ചുറപ്പുള്ള എസി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയ്ക്ക് പാമ്പുകടിയേറ്റതിൽ ഭര്‍ത്താവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞു. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി ഭര്‍ത്താവ് സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

അടൂരിലെ ഭർതൃവീട്ടിൽ സംഭവത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറ‌ഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതൽ തെളിവുകൾ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ഉത്രയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയ സംഭവങ്ങള്‍ ഗൗരവത്തോടെ കാണുന്നുണ്ടെന്നും പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും റൂറല്‍ എസ്.പി ഹരിശങ്കര്‍ അറിയിച്ചു.

എന്നാൽ , പാമ്പ് കടിച്ച് മരിച്ച സംഭവം കൂടുതൽ കുരുക്കിലേയ്ക്ക് എത്തുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇത് യുവതിയുടെ ഭർത്താവിൻ്റെ വീട്ടുകാരെ വെട്ടിലാക്കുമെന്നും സൂചന ഉണ്ട്.

 

kerala news