malayalam news

അഭയം നൽകിയ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു..അരുംകൊല നടത്തി 23കാരന്‍ ബിലാല്‍ തെളിവു നശിപ്പിക്കാന്‍ ഗ്യാസ് തുറന്നുവിട്ടു, ആരെങ്കിലും വീട്ടിലെത്തി സ്വിച്ച്‌ ഇട്ടാല്‍ തീ പിടിപ്പിക്കാനുള്ള കെണിയൊരുക്കി : താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതിയെ കുടുക്കിയത് മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്ബില്‍ എത്തിയ സിസി ടിവി ദൃശ്യങ്ങള്‍


കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. കുടുംബവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഷണം ലക്ഷ്യമിട്ടാണ് പ്രതി കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. പുളിമൂട് ജംഗ്ഷനിൽ ഹോട്ടൽ നടത്തിയിരുന്ന പ്രതി പണവും കാറുമായി രക്ഷപെടാനുള്ള ശ്രമമാണ് നടത്തിയത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പലപ്പോഴും ഇയാള്‍ക്ക് അഭയം നല്‍കിയിരുന്നത് ഈ വീട്ടുകാരാണ്. പരിചയക്കാരനായതിനാല്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയില്ല. വാതിൽ തുറന്ന് അകത്ത് കയറിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് , വെള്ളവുമായി ഷീബ തിരികെ എത്തി. വെള്ളം നൽകിയ ശേഷം ഷീബ അടുക്കളയിൽ പോയപ്പോഴേയ്ക്ക് ടീപ്പോയി എടുത്ത് സാലിയെ പ്രതി അടിച്ച് വീഴ്ത്തി. ശബ്ദം കേട്ട് ഷീബ ഓടിയെത്തിയപ്പോൾ ഇവരെയും അടിച്ച് വീഴ്ത്തി. തുടർന്ന് വീടിൻ്റെ രണ്ട് വാതിലുകളും അടച്ച പ്രതി , അലമാര തുറന്ന് പരിശോധിച്ചു. അലമാരയിൽ നിന്നും പണവും സ്വർണവും വീടിൻ്റെയും കാറിൻ്റെയും താക്കോലും കൈക്കലാക്കിയ പ്രതി രക്ഷപെടാനായി മൃതദേഹം കിടന്ന മുറിയിൽ എത്തി

വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. ഇവിടെ വച്ച് സാലിയ്ക്ക് അനക്കം കണ്ടതോടെ പ്രതി ഇരുവരുടെയും കൈകൾ പിന്നിലേയ്ക്ക് വച്ച് കെട്ടി ഷോക്ക് അടിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് , വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടർ പുറത്ത് എടുത്ത് കൊണ്ടുവന്ന ശേഷം തുറന്ന് വിട്ടു. പുറത്തിറങ്ങി വീട് പൂട്ടിയ ശേഷം കാറിൽ രക്ഷപെടുകയായിരുന്നു.

തെളിവുകള്‍ നശിപ്പിക്കാനും ബിലാല്‍ ശ്രമിച്ചിരുന്നു. അതിനായിട്ടാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വൈദ്യുതി ബള്‍ബ് പ്രകാശിപ്പിക്കാന്‍ സ്വിച്ച്‌ ഇട്ടാല്‍ തീ പടരുമെന്നും ഇരുവരും കത്തി ചാമ്ബലാവുമെന്നുമാണ് കരുതിയത്. കൂടാതെ വീട് പുറത്തുനിന്നും പൂട്ടിയതിനാല്‍ ഷീബയും സാലിക്കും പുറത്തുപോയതായി അയല്‍ക്കാര്‍ കരുതുമെന്നും ഇയാള്‍ ഉറപ്പിച്ചിച്ചിരുന്നു. വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ജൂൺ ഒന്ന് തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെയാണ് വീടിനുള്ളിൽ ആക്രമിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു.  ഗുരുതര പരിക്കേറ്റ സാലി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കാറുമായാണ് അക്രമി കടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് എറണാകുളംവരെ കാര്‍ എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. പിന്നീട് കാറും പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ മുന്‍വാതിലിലൂടെയാണ് പ്രതി ഉള്ളില്‍ കടന്നതെന്നതിനാല്‍ ബന്ധമുള്ള ആളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് നേരത്തേ നിഗമനത്തില്‍ എത്തിയിരുന്നു.

ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം ഫയര്‍ഫോഴ്സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്സ് വെട്ടിപ്പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ടത്. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്.