malayalam news

നാലാമതും പെണ്‍കുഞ്ഞ് ; നാലുദിവസം പ്രായമുള്ള കുഞ്ഞിന് എരിക്കിന്‍പാല്‍ നല്‍കി കൊന്നു ; അച്ഛനും അമ്മൂമ്മയും അറസ്റ്റില്‍


​ മധുര : എരിക്കിന്‍ പാല്‍ കൊടുത്ത് നാലുദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റിലായി. മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അച്ഛന്‍ തവമണി(33), അമ്മ പാണ്ടിയമ്മാള്‍ ( 57 ) എന്നിവരാണ് അറസ്റ്റിലായത്.. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സംഭവം. 

മധുര, ഷോളവനത്തെ ദൈവമണി, ചിത്ര എന്ന ദമ്പതികളുടെ പെണ്‍കുഞ്ഞാണ് അച്ഛന്‍റെയും മുത്തശ്ശിയുടെയും ക്രൂരതയ്ക്ക് ഇരയായത്. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതില്‍ ഇവര്‍ അസ്വസ്ഥരായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് പറഞ്ഞു.

എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കുട്ടിയുടെ അമ്മ അടുത്തില്ലാത്ത സമയം നോക്കി എരിക്കിന്‍പാല്‍ കൊടുത്താണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടി രോഗം ബാധിച്ച് മരിച്ചെന്ന് ഇവര്‍ നാട്ടുകാരോട് പറഞ്ഞു. ഇതില്‍ സംശയം തോന്നിയ പ്രദേശവാസികളാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പരിശോധിച്ച ശേഷം അച്ഛനെയും മുത്തശ്ശിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തമിഴ്‍നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ പെണ്‍ ശിശുഹത്യയാണിത്.

 

kerala news