malayalam news

ഉംപൂൺ വിതച്ചത് കനത്ത നാശം, മരണം, 14 ആയി, 5500ൽ അധികം വീടുകൾ തകർന്നു, വീഡിയോ


കൊല്‍ക്കത്ത: ഉംപൂൺ ചുഴലിക്കാറ്റില്‍ 14 മരണം. ബംഗാളില്‍ 12 ഉം ഒഡീഷയില്‍ 2പേരുമാണ് മരിച്ചത്. മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാള്‍ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

5,500 വീ​ടു​ക​ളാ​ണ് പ​ശ്ചി​മ​ബം​ഗാളി​ല്‍ ത​ക​ര്‍​ന്ന​ത്. കോ​ല്‍​ക്ക​ത്ത ന​ഗ​ര​ത്തി​ല​ട​ക്കം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. ഒ​ഡീ​ഷ​യി​ലും ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​ഗ, ബം​ഗ്ലാ​ദേ​ശി​ലെ ഹാ​തി​യ ദ്വീ​പ് എ​ന്നി​വ​യി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ട്ട​ത്.

പ​ശ്ചി​മ​ബം​ഗാ​ള്‍, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് 6.5 ല​ക്ഷം പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന(​എ​ന്‍​ഡി​ആ​ര്‍​എ​ഫ്)​യു​ടെ 20 യൂ​ണി​റ്റ് ഒ​ഡീ​ഷ​യി​ലും 19 യൂ​ണി​റ്റ് ബം​ഗാ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​ഞ്ചു ല​ക്ഷം പേ​രെ​യും ഒ​ഡീ​ഷ​യി​ല്‍ 1.58 ല​ക്ഷം പേ​രെ​യും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ക​ന​ത്ത​മ​ഴ​യി​ല്‍ ഇ​രു സം​സ്ഥാ​ന​ത്തെ​യും തീ​ര​മേ​ഖ​ല​യി​ല്‍ വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. മ​ണ്ണു​കൊ​ണ്ട് നി​ര്‍​മി​ച്ച വീ​ടു​ക​ള്‍ നി​ലം​പ​രി​ശാ​യി. റോ​ഡു​ക​ളി​ല്‍ വീ​ണ മ​ര​ങ്ങ​ള്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു മാ​റ്റി. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ സൂ​പ്പ​ര്‍ സൈ​ക്ലോ​ണാ​യി രൂ​പ​പ്പെ​ട്ട ഉം​പു​ന്‍ ശ​ക്തി​ക്ഷ​യി​ച്ച്‌ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു.

അതേസമയം പശ്ചിമ ബം​ഗാൾ തീരത്ത് വീശിയടിച്ച ഉംപൂൺ ചുഴലിക്കാറ്റ് കൊവിഡിനേക്കാൾ ഭീകരമെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. “ഒരു ലക്ഷം കോടിരൂപയുടെ നാശനഷ്ടമെങ്കിലും സംസ്ഥാനത്ത് ഇതിനോടകം ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും എത്തിപ്പെടാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഞങ്ങൾക്ക് എല്ലാം പുനർനിർമ്മിക്കേണ്ടി വരും. ഈ സമയം ഞാൻ കേന്ദ്ര സർക്കാരിനോട് സഹായം ആവശ്യപ്പെടുകയാണ്. ദയവ് ചെയ്ത് ഇപ്പോൾ രാഷ്ട്രീയം കളിക്കരുത്. ഞങ്ങൾക്ക് മാനുഷിക പരി​ഗണന ആവശ്യമാണ്”. മമത പറഞ്ഞു. 

ശക്തമായി മഴ തുടരുന്നതിനാൽ പശ്ചിമബം​ഗാളിൽ പല ഇടങ്ങളിലും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വ്യാഴാഴ്ച്ചയോടെ മാത്രമേ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് പറയാൻ സാധിക്കുകയുള്ളൂ എന്നും മമത കൂട്ടിച്ചേർത്തു. ഒഡീഷ തീരത്തും അയൽ രാജ്യമായ ബം​ഗ്ലാാദേശിലും കനത്ത നാശനഷ്ടമാണ് ഉംപൂൺ വിതച്ചത്.

kerala news