malayalam news

പ്രശസ്ത ബിഗ് ബോസ്‌ താരത്തിന്റെ അച്ഛന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി : തങ്ങളെ അപമാനിക്കാനുള്ള ശ്രമമെന്ന് താരത്തിന്റെ സഹോദരന്‍, പ്രതി ഒളിവിലെന്ന് പൊലീസ്


മുംബയ്: ബിഗ് ബോസ്‌ താരവും നടിയും ഗായികയുമായ ഷെഹ്‌നാസ് ഗില്ലിന്റെ അച്ചന്‍ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. 40 വയസുകാരിയായ യുവതിയാണ് സന്തോഖ് സിംഗ് ഷുഖ്(സുഖ് പ്രധാന്‍) തന്നെ അയാളുടെ കാറിലേക്ക് കൊണ്ടുപോയ ശേഷം തോക്ക് ചൂണ്ടി പീഡിപ്പിച്ചതായി പരാതി നല്‍കിയത്. താന്‍ തന്റെ കാമുകനെ കാണുന്നതിനായാണ് പഞ്ചാബിലെ ബീസിലുള്ള സന്തോഖിന്റെ വീട്ടിലേക്ക് എത്തിയതെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സന്തോഖിനെ തേടി പൊലീസ് അയാളുടെ വീട്ടിലേക്ക് എത്തിയിരുന്നുവെങ്കിലും സന്തോഖ് അവിടെ ഉണ്ടായിരുന്നില്ല. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നതാണ് പൊലീസ് നല്‍കുന്ന വിവരം. 

അതേസമയം ഇങ്ങനെയൊരു സ്ത്രീയെ തന്റെ അച്ഛന് അറിയില്ലെന്നും ഇത് തങ്ങളെ അപമാനിക്കാനായി മനഃപൂര്‍വം കെട്ടിച്ചമച്ച കേസ് ആണെന്നും ഷെഹ്‌നാസിന്റെ സഹോദരനായ ഷഹബാസ് ഗില്‍ പറയുന്നു. താന്‍ തന്റെ കാമുകനെ കാണുന്നതിനായാണ് പഞ്ചാബിലെ ബീസിലുള്ള സന്തോഖിന്റെ വീട്ടിലേക്ക് എത്തിയതെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.പരാതിക്കാരിയായ സ്ത്രീ തങ്ങളെ കരിവാരിത്തേക്കാനാണ് ശ്രമിക്കുന്നത്.

അവര്‍ കള്ളം പറയുകയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. സംഭവം നടന്നുവെന്ന് അവര്‍ പറയുന്ന പ്രദേശത്ത് സി.സി.ടി.വി ഉണ്ട്. അതിന്റെ റെക്കോര്‍ഡിംഗുകള്‍ കിട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഷഹബാസ് പറയുന്നു.കൊവിഡിന്റെ സാഹചര്യത്തില്‍ ഷെഹ്‌നാസും സഹോദരനും നിലവില്‍ ഇപ്പോള്‍ മുംബയിലെ വീട്ടില്‍ ക്വാറന്റീനിലാണ്. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ഷെഹ്‌നാസ് പ്രശസ്തി നേടുന്നത്.

kerala news