malayalam news

ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി , നല്‍കിയത് കൊവിഡ് പ്രതിരോധ മരുന്നിന് പകരം വിഷം : 4 പേർ ആശുപത്രിയിൽ


ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകനെന്ന പേരില്‍ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി അയാളെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്താന്‍ ശ്രമം. കൊവിഡിനുള്ള പ്രതിരോധ മരുന്നെന്ന വ്യാജേന വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി. പാനീയം കുടിച്ച കാമുകനടക്കം കുടുംബത്തിലെ നാലു പേരും കുഴഞ്ഞുവീണു. സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതോടെ ഇവരുടെ ജീവന്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ഡല്‍ഹി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.

രണ്ട് സ്ത്രീകളെയും കൂട്ടിയാണ് പ്രദീപ് (42) ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്ന 38 കാരനായ ഹോം ഗാര്‍ഡിന്റെ ഉത്തര ഡല്‍ഹി അലിപുരിലെ വീട്ടിലെത്തിയത്.

ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് ഈ സ്ത്രീകളും വീട്ടുകാരെ പരിചയപ്പെടുത്തിയത്. കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ വിഷം കലര്‍ത്തിയ പാനീയം നല്‍കി. മരുന്ന് കഴിച്ചയുടന്‍ അവശനിലയിലാണ് ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടിലെത്തിയ സ്ത്രീകളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

kerala news