malayalam news

ലോക്ഡൗണ്‍ കാലത്ത് പള്ളിമേടയില്‍ വികാരിയുടെ അവിഹിത ബന്ധം : ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയായ കാമുകിയും തമ്മിലുള്ള വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ, ചിത്രങ്ങൾ പുറത്തായതോടെ നാടുവിട്ടു


തൊടുപുഴ: ലോക്ക് ഡൗൺ കാലത്ത് കുമ്പസാരിക്കാൻ എത്തിയ വീട്ടമ്മയും വൈദികനും തമ്മിലുള്ള വികാര നിർഭര വീഡിയോയും, ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ. ലോക്ക് ഡൗണിൽ സ്ഥിരമായി പള്ളിമേടയിൽ എത്തിയ വീട്ടമ്മയും, വികാരിയും തമ്മിലുള്ള വൈറൽ വീഡിയോയാണ് ഹൈറേഞ്ചിലെ  നാട്ടുകാരുടെ പ്രധാന സംസാരവിഷയം. രണ്ടു ദിവസം മുൻപ് പുറത്തായ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ  വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേയ്ക്കു പായുകയാണ്. പൊലീസ് കേസാകും മുൻപ് വീഡിയോ കണ്ട് ഡിലീറ്റ് ചെയ്യുന്നതിനായി പുതിയ വഴികൾ തേടുകയാണ് വാട്‌സ്അപ്പ് ഉപഭോക്താക്കൾ.

ഹൈറേഞ്ചിലെ ഒരു ഫൊറോനാ പള്ളിയിലെ വികാരിയാണ് താരം. വിശ്വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു പള്ളി വികാരിയുടെ അവിഹിത ലീലകൾ.ലോക് ഡൗണിൽ പള്ളി അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.

വലിയ നോമ്പിലെ ലോക്ഡൗൺ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം. മുൻപും ഈ വീട്ടമ്മ സമാന വിവാദങ്ങളിൽ പെട്ടിരുന്നുവെന്നും സംസാരമുണ്ട്. ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് എന്തെങ്കിലും സംശയം തീർക്കാൻ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. ആരും സംശയിച്ചുമില്ല. എന്നാൽ, സംഗതി അങ്ങനെ അല്ലായിരുന്നുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോകളും മറ്റും തെളിയിക്കുന്നത്.

ഇക്കാര്യം ശ്രദ്ധയിൽപെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ. മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

വൈദികനെ ഇടവകയിൽ നിന്നും മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ പ്രാഥമികമായി നടന്നുവെന്നാണ് സൂചന. വൈദികന്റെ കാമുകിക്ക് കുടുംബവും കുട്ടികളും ഉള്ളതിനാൽ സംഭവം പൊലീസ് കേസാക്കേണ്ടെന്നാണ് നിലവിൽ വിശ്വാസികളുടെ തീരുമാനം.ഇതിനിടെ വൈദികനും വീട്ടമ്മയുമായുള്ള ചില മൊബൈൽ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ വൈറൽ ആണ്.ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം.

kerala news