malayalam news

കോട്ടയത്ത് മെഡിക്കൽ കോളജിലെ 2 ഡോക്ടർമാർക്ക് കോവിഡ് : കെഎസ്ആർടിസി ‍ഡ്രൈവർക്കും രോഗം


കോട്ടയം:മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി പത്തോളജി ഡിപ്പാർട്ട്മെന്റുകളിലെ പിജി ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 5 രോഗികൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് രാേഗം പകർന്നതെന്നാണ് സൂചന.

സർജറി വിഭാഗത്തിൽ ഐസിയുവിൽ കഴിഞ്ഞ രോഗിക്കും കാെവിഡ് പോസിറ്റീവ് ആയിട്ടുണ്ട്.രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 11 വാർഡുകൾ കഴിഞ്ഞദിവസം അടച്ചുപൂട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് ഗൈനക്കോളജി സർജറി വാർഡുകളിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

അതേസമയം കോട്ടയം െകഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ടക്ടറേയും വെഹിക്കിൾ സൂപ്പർവൈസറേയും ക്വാറന്റീനിലാക്കി. ഡിപ്പോ അണുവിമുക്തമാക്കി. 20നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവർ അവസാനമായി ഡ്യൂട്ടിക്ക് എത്തിയതെന്ന് അധികൃതർ.