malayalam news

മുഹമ്മദ്‌ നജാത്തിയുടെ "സൗദി പ്രവാസം ഒരു മുഖവുര" പ്രകാശനം ചെയ്തു


ദമാം /കോഴിക്കോട് : ദമാമിലെ ക്രിമിനല്‍ കോടതി മലയാളം വിഭാഗംപരിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് നജാത്തി രചിച്ച "സൗദി പ്രവാസം ഒരു മുഖവുര"എന്ന  പുസ്തകത്തിന്റെ പ്രകാശനംകോഴിക്കോട് പാരമൗണ്ട് ടവറില്‍ പ്രശസ്ത കവി പി.കെ. ഗോപി ഡോ.എം.കെ മുനീര്‍ എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു.ദമാം പ്രവാസി പൗരാവലിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
 
ഒരു പുസ്തകം അനുഭൂതിദായകമായ വായന മാത്രമല്ല, അറിവിന്റെ മാനുഷികാംശങ്ങള്‍ ഉപകാരപ്രദമായ രൂപത്തില്‍ പകര്‍ന്ന് നല്‍കേണ്ടതുണ്ടെന്നും ആ ഗണത്തില്‍പ്പെട്ടതാണ് ഈ പുസ്തകമെന്നും പി.കെ ഗോപി പറഞ്ഞു.  സാധാരണക്കാരന് മനസ്സിലാകുന്ന രൂപത്തില്‍വളരെ ലളിതമായ ഭാഷയാണ് പുസ്തകത്തില്‍ പ്രയോഗിച്ചിട്ടുള്ളതെന്നും പ്രവാസി സമൂഹത്തിന് ദിശാബോധം നല്‍കുന്ന പുസ്തകത്തിന്റെ പ്രസാധനം ഏറ്റെടുക്കാന്‍ സാധിച്ചതില്‍ ഒലിവ് പബ്ലിക്കേഷന്‍സിന് അഭിമാനമുണ്ടെന്നും എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. പാരഗണ്‍ ഗ്രൂപ്പ് എം ഡി ബഷീര്‍ മുസ്‌ല്യാരകം അധ്യക്ഷത വഹിച്ചു.  ഷഹനാസ് എം.എ പുസ്തകത്തെ പരിചയപ്പെടുത്തി. അഡ്വ. ടി. സിദ്ദീഖ് പി.എ.എം ഹാരിസ്, ഹബീബ് ഏലംകുളം, സി. അബ്ദുല്‍ ഹമീദ്, പി.പി. മുഹമ്മദലി, അബ്ദുള്‍ ജബ്ബാര്‍ കോഴിക്കോട്, ഷാഹിദ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി അലവി സ്വാഗതവും സി അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു. മുഹമ്മദ് ബാസിം ഖിറാഅത്ത് നടത്തി.
 
തടവറകള്‍കഥ പറയുമ്പോൾ  എന്ന കൃതി നേരത്തെ മുഹമ്മദ് നജാത്തി രചിച്ചിരുന്നു.പ്രവാസി സമൂഹത്തിന്റെ നിയമ വഴികളിലെ അജ്ഞതയിൽ നിന്നും മോചനത്തിനും അതുപോലെ തന്നെ സൗദിയിലെ തൊഴിൽ കുടിയേറ്റ  നിയമങ്ങളുടെ നേർചിത്രമാണ്  നജാതിയുടേത്  സൃഷ്ടികൾ എന്നത് വളരെ ശ്രദ്ധേയമാണ്.