malayalam news

യൂത്ത്‌ ഫ്രണ്ട് (എം) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നടപടി നീതികരിക്കുവാൻ ആവാത്തത്.


അതിരമ്പുഴ : കോട്ടയം ജില്ലാ റെഡ് സോൺ ആയി പ്രഖ്യാപിച്ച ദിവസം തന്നെ  അതിരമ്പുഴ ചന്തയിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ അധികാരികൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളാ യൂത്ത്‌ ഫ്രണ്ട് (എം) പ്രവർത്തകരും കോവിഡ് 19 അതിരമ്പുഴ പഞ്ചായത്ത്‌ സന്നദ്ധ സേന അംഗങ്ങളും ആയ ജിപ്സൺ നടയ്ക്കൽ, ജിൻസ് കുര്യൻ, ജിന്നു ടോമി എന്നിവർ സാമൂഹിക അകലം പാലിച്ചു മാതൃകാപരമായ നടത്തിയ ബോധവത്കരണ  പരിപാടിയിൽ ഉണ്ടായ പോലീസ് നടപടിയിൽ പ്രദേശവാസികളുടെയും, വ്യാപാരികളുടെയും  ഉൾപ്പെടെ ഉള്ളവരുടെ പ്രധിഷേധം കനക്കുന്നു.
 
 കോട്ടയത്ത്‌ ആറുപേർക്ക് കോവിഡ് 19 സ്ഥിതികരിച്ച സാഹചര്യത്തിൽ കോട്ടയം ചന്ത ഉൾപ്പെടെ സമീപ പ്രദേശങ്ങളിലെ കടകൾ എല്ലാം അടഞ്ഞു കിടന്ന സാഹചര്യത്തിൽ ആവശ്യ സാധനകളുടെ ലഭ്യത കുറവ് ഉണ്ടാകും എന്ന ധാരണയിൽ ആണ് അതിരമ്പുഴ ചന്തയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായത്. ഈ സമയത്ത് അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ മാസ്ക് വിതരണത്തിൽ ഏർപ്പെട്ടിരുന്ന KSC (M) പ്രവർത്തകർക്ക് ഇതിന്റെ അപകടം മനസിലാക്കുകയും അവർ ഈ വിഷയം യൂത്ത്‌ ഫ്രണ്ട് (എം) പ്രവർത്തകരെ അറിയിക്കുകയും ആയിരുന്നു. യൂത്ത്‌ ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ്‌ ജിപ്സൺ നടയ്ക്കലും സെക്രട്ടറി ജിൻസ് കുര്യനും വൈസ് പ്രസിഡന്റ്‌ ജിന്നു പള്ളികുന്നേലും  അധികൃതരോട് അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടൽ നടത്തണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിൽ ആണ് കോവിഡ് 19 ബോധവത്കരണ പരിപാടിയുമായി ഇവർ രംഗത്ത്‌ എത്തിയത്.
 
 അതിരമ്പുഴ ചന്തയിൽ നടന്ന സുരക്ഷാ വീഴ്ചയിൽ മൂന്ന് പേർ മാത്രം മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിൽ മാസ്കുകൾ ധരിച്ചു പ്ലേ കാർഡുകൾ ഉയർത്തി നടത്തിയ മാതൃകാപരമായി നടത്തിയ പരിപാടിയെ  അടിച്ചൊതുക്കുകയായിരുന്നോ പോലീസ് ചെയ്യണ്ടിരുന്നത് അതോ പൊതുജനങ്ങളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമായിരുന്നോ എന്നുള്ളത് ചർച്ച ചെയ്യപെടെണ്ടിരിക്കുന്നു. 
 
കോവിഡ് 19 സന്നദ്ധ പ്രവർത്തകരായ യൂത്ത്‌ ഫ്രണ്ട് (എം) നേതാക്കളെ അറസ്റ്റ് ചെയ്ത് നടപടി പ്രധിഷേധകരം : സാജൻ തൊടുക. 
 
കോട്ടയം : അതിരമ്പുഴ ചന്തയിൽ ഉണ്ടായ അനിയന്ത്രിയമായ തിരക്ക് നിയന്ത്രിക്കാനും  അധികൃതരുടെ ശ്രദ്ധയിൽപെടുത്താനും മുൻകൈയെടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്ത കോവിഡ് 19 സന്നദ്ധ പ്രവർത്തകരായ യൂത്ത്‌ ഫ്രണ്ട് (എം) നേതാക്കളെ അറസ്റ്റ് ചെയ്ത് നടപടി പ്രധിഷേധകരമെന്നു കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക. ഇത്തരത്തിൽ മാതൃകാപരമായി  പൊതുപ്രവർത്തനം നടത്തുന്ന ആളുകളെ അറസ്റ്റ് ചെയ്യുന്നത് യുവാക്കളിലെ സന്നദ്ധ പ്രവർത്തനം നടത്താനുള്ള താല്പര്യം തന്നെ ഇല്ലാതാക്കുവാനെ വഴിതെളിക്കുവെന്ന് അദ്ദേഹം പറഞ്ഞു.
 
പോലീസ് നടപടി സന്നദ്ധ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നത്
 
ഏറ്റുമാനൂർ : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കികൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു ഒരു മാസകാലമേറെയായി സജീവമായി നേതൃത്വം കൊടുത്തിരുന്ന യുവാക്കളെയാണ് പോലീസ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത് എന്നത് സന്നദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കളെ ഉൾപ്പെടെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണെന്ന് യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഖിൽ ഉള്ളംപള്ളി ആരോപിച്ചു.
kerala news