malayalam news

വാതിലും ജനലുകളും അടച്ചിട്ട എസി മുറിയില്‍ പാമ്പ് എങ്ങനെ കയറി? മകള്‍ക്കു വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലായിരുന്നു, സത്യം പുറത്തുവരാന്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍ : ഒരു മാസത്തിനിടെ രണ്ടു വട്ടം പാന്പ് കടിച്ച യുവതി മരിച്ച സംഭവത്തില്‍ ദൂരുഹത


കൊല്ലം: കൊല്ലം അഞ്ചലില്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25) വീടിനുള്ളില്‍ പാമ്ബുകടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. മകളെ അപായപ്പെടുത്തിയതാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് സൂരജിലേക്കും ഭര്‍തൃവീട്ടുകാരിലേക്കുമായി അന്വേഷണം നീളുകയാണ്. ഇവരിലേക്ക് അന്വേഷണം നീളണം എന്ന ആവശ്യമാണ് ഉത്രയുടെ മാതാപിതാക്കളായ വിജയസേനന്‍, മണിമേഖലയും ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചല്‍ സിഐ മുമ്ബാകെ നല്‍കിയ പരാതിയില്‍ മകളുടെ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാതെ പോയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണാഭരണം എവിടെ പോയി എന്നതിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കാനാണ് സാധ്യത.

അതേസമയം ജനലും കതകും അടച്ചിട്ട മുറിക്കുള്ളിൽ പാമ്പ് കയറിയതിൽ സംശയമുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. മാർച്ചിൽ ഭർത്താവിന്റെ പറക്കോടുള്ള വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ ഉത്ര വിശ്രമത്തിനും ചികിത്സക്കുമാണ് സ്വന്തം വീട്ടിൽ കഴിഞ്ഞത്. അതിനിടെയാണ് രണ്ടാമതും സ്വന്തം വീട്ടിൽ വെച്ച് ഉത്രക്ക് പാമ്പ് കടിയേറ്റത്. ഭർത്താവ് സൂരജിനൊപ്പം ഉറങ്ങിക്കിടന്ന ഉത്ര രാവിലെ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. എന്നാൽ ഭാര്യയെ പാമ്പ് കടിച്ചതായോ അബോധാവസ്ഥയിലായതായോ അറിയില്ലെന്നായിരുന്നു സൂരജ് നൽകിയ മൊഴി. ഈ മാസം ഏഴിനാണ് ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഇടതു കൈയ്യില്‍ പാമ്ബുകടിയേറ്റതിന്റെ പാട് കണ്ടത്. പാമ്ബുകടിയേറ്റിട്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

എസിയുള്ള മുറിയുടെ കതകും ജനലും നന്നായി അടച്ചിരുന്നു. അതിനുള്ളിൽ പാമ്പ് എങ്ങനെ കായറിയെന്നതാണ് ബന്ധുക്കളുടെ സംശയം. സൂരജിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു. അഞ്ചൽ ഏറം സ്വദേശിയായ ഉത്രയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്. മകൾക്ക് നൽകിയ സ്വർണാഭരണങ്ങള്‍ കാണാനില്ലെന്നും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

kerala news