malayalam news

കടുത്തുരുത്തി റബർമാർക്കറ്റിംങ്ങ് സൊസൈറ്റി: പി.എൽ.സി സമരസമതിയുടെ നേതൃത്വത്തിൽ കർഷകർ ഇന്ന് കളക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തി


കടുത്തുരുത്തി: അടച്ചു പൂട്ടിയ കടുത്തുരുത്തി റബർമാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി അഴിമതി സംബന്ധിച്ച് കോട്ടയം ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ എത്രയും വേഗം നടപടി സ്വീകരിച്ച് പണം നഷ്ടപ്പെട്ട കർഷകരുടേയും, നിക്ഷേപകരുടേയും പണം മടക്കി നൽകുക, അഴിമതി നടത്തിയ മുൻ ഭരണസമതി അംഗങ്ങളുടെ സ്ഥാവരജം ഗ മ വസ്തുക്കളുടെ ജപ്തി ചെയ്യുക, പാലകരയിലുളള റബർ ഫാക്ടറി തുറന്ന് പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകരുടെ കൂട്ടായ്മയായ പി.എൽ.സി.സമരസമതിയുടെ നേതൃത്വത്തിൽ കർഷകർ ഇന്ന് കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ ധർണ്ണാ സമരം നടത്തി പി.എൽ.സി.സമരസമതി ചെയർമാൻ സന്തോഷ് കുഴിവേലി ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു..രണ്ട്  പ്രാവശ്യത്തെ പ്രളയവും, കോറോണയും മൂലം ദാരിദ്രത്തിലായ കർഷകർ പണം മണക്കിനൽകാത്തത്തിൽ അത് ഹമഹത്യ വക്കിലാണെന്ന് ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് സന്തോഷ് കുഴിവേലി പറഞ്ഞു. അനിൽ കാട്ടോത്തു വാല അദ്ധ്യക്ഷത വഹിച്ചു.ശശീധരൻ നായർ പൂർണിമ, മാത്തച്ചൻ നീരാ ഉക്കോട്ടിൽ, ജോസഫ് പറക്കാലാ ,ജോ ജോ വഞ്ചിപ്പുര ,തുടങ്ങിയവർ പ്രസംഗിച്ചു.