malayalam news

യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ യുവാക്കളെ ഒറ്റുകൊടുത്തതിൻ്റെ തിരിച്ചടി, അമ്മമാരുടെ ശാപം പാഴായി പോവില്ല; സർക്കാരിനെതിരെ വിമർശനവുമായി ജോയ് മാത്യു


കോട്ടയം:  സര്‍ക്കാർ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന തിരിച്ചടിക്ക് പരോക്ഷവിമ‌ര്‍ശനവുമായി നടന്‍ ജോയി മാത്യു. വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍.ഐ.എയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.                                                                           
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരിയെന്നും കുറിപ്പിൽ പറയുന്നു. അലന്‍-താഹാ വിഷയവുമായി ബന്ധപ്പെടുത്തി സച്ചിദാനന്ദന്‍ എഴുതിയ വരികള്‍ കുറിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രംഗത്തെത്തിയത്.
 
'എത്ര അ‌ര്‍ഥവത്താണീ വരികള്‍ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍.ഐ.എയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക ! അതേ എന്‍.ഐ.എയുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാരമൂര്‍ത്തി യുടെ ഇന്നത്തെ അവസ്ഥ!
                                       
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
"ഒരമ്മയുടെ കണ്ണുനീരിനു
കടലുകളില്‍
ഒരു രണ്ടാം പ്രളയം
ആരംഭിക്കാന്‍ കഴിയും
മകനേ
കരുണയുള്ള മകനേ ഏത് കുരുടന്‍ ദൈവത്തിനു വേണ്ടിയാണ് നീ ബലിയായത് ?"
 
പ്രിയ കവി സച്ചിദാനന്ദന്‍ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ വരികള്‍ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക ! അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തി യുടെ ഇന്നത്തെ അവസ്ഥ ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി ! ആളുകള്‍ ദൈവവിശ്വാസികളായിപ്പോകുന്നതില്‍ എങ്ങിനെ തെറ്റുപറയാനാകും ? അറിയിപ്പ് : കമന്റുകള്‍ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക