malayalam news

ദമ്മാമില്‍ കാസര്‍കോട് സ്വദേശി കോവി‍‍ഡ് ബാധിച്ചു മരിച്ചു


ദമാം  :സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് മരിച്ചത്. 59 വയസ്സായിരുന്നു. ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം. ഇരുപത്തിയഞ്ച് വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി റസ്റ്റോറന്റ് ജീവനക്കാരനായാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം കോവിഡ് നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യും. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പതിനഞ്ചായി.

kerala news