malayalam news

പള്ളിമേടയിൽ വികാരിയുടെ ലീലാവിലാസങ്ങള്‍: വീഡിയോയും ചിത്രങ്ങളും വൈറലായതോടെ വീട്ടമ്മ പരാതിയുമായി രംഗത്ത്; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ


തൊടുപുഴ: ഹൈറേഞ്ചിലെ ഫൊറോന പള്ളി വികാരിയും വീട്ടമ്മയുടെ തമ്മിലുള്ള അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചവരെ തേടി പൊലീസ് ഇറങ്ങുന്നു. വീട്ടമ്മയുടെയും വൈദികന്റെയും ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ വീട്ടമ്മയും കുടുംബവും പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. എന്നാൽ, പള്ളിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇപ്പോൾ വൈദികന്റെയും വീട്ടമ്മയുടെയും ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നിലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ. വിശുദ്ധ വാരത്തിന്റെ ആദ്യ ആഴ്ചകളിലാണ് വൈദികനും കാമുകിയായ യുവതിയും പള്ളിമേടയിൽ വച്ചു കണ്ടു മുട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. വിശുദ്ധ വാരത്തിന്റെ സമയങ്ങളിൽ വൈദികനെ കാണാൻ ആരും പള്ളിയിൽ എത്തിയിരുന്നില്ല. ഈ സമയങ്ങളിലാണ് വീട്ടമ്മ പള്ളിയിലേയ്ക്കു എത്തിയിരുന്നതെന്നാണ് വിശ്വാസികളിൽ ഒരു വിഭാഗം പറയുന്നത്.

അതേസമയം രണ്ട് മാസങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദർ. ജെയിംസ് മംഗലശേരി നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അത്രയം ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തി. വികാരി ജനറൽ സ്ഥാനം വഹിച്ചിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരി അടുത്തു തന്നെ ബിഷപ്പാകുമെന്നും കരുതിയവർ ഏറെയാണ്. എന്നാൽ, ഇത്തരം പ്രതീക്ഷയെല്ലാം തെറ്റിക്കുന്ന കാഴ്‌ച്ചകളായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വൈദികൻ മൊബൈൽ നന്നാക്കാൻ വേണ്ടി കൊടുത്തപ്പോഴാണ് ഈ ദൃശ്യങ്ങൾ പുറത്തായത് എന്നാണ് വിവരം.

വൈദികനും വീട്ടമ്മയും തമ്മിലുള്ള അവിഹിത ബന്ധം ലോക്ക് ഡൗൺ ആയതോടെയാണ് പള്ളിമേടയിലേയ്ക്കു എത്തിയത്. ഇത്തരത്തിൽ പള്ളിമേടയിൽ ലഭിച്ച അവസരം ഇവർ ശരിക്കും മുതലെടുത്തു എന്നു തന്നെയാണ് ഒരു വിഭാഗം വിശ്വാസികൾ ഇപ്പോൾ ആരോപിക്കുന്നത്. ഇരുവരെയും കയ്യോടെ പിടികൂടാൻ പള്ളിയിലെ വിമത വിഭാഗം തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് വൈദികനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നത്.

വൈദികന്റെ ബന്ധം നാട്ടുകാർ അറിഞ്ഞതോടെ സഭ അദ്ദേഹത്തെ പറഞ്ഞു വിടുകായിയിരുന്നു. പീഡന ദൃശ്യങ്ങൾ പുറത്തായതോടെ നാടുവിട്ടു മുങ്ങിയ വികാരി ഇപ്പോൾ മറ്റൊരിടത്ത് വിശ്രമത്തിലാണ്. സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികൾ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അച്ചനെ മാറ്റി നിർത്തിയത്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ. അതേസമയം വാടസ് ആപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടമ്മ സൈബർ സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഗുരുത ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍  ഫാദർ. ജെയിംസ് മംഗലശേരിയെ വികാരി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി സഭാ പത്ര കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ സഭാ നിയമം അനുശാസിക്കുന്ന  അന്വേഷണങ്ങളും നടപടികളും രൂപതാ കേന്ദ്രത്തില്‍ നടന്നു വരുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.

kerala news