malayalam news

മേഘ്‌നയെ പിരിഞ്ഞതിന് പിന്നാലെ ഡോണ്‍ വീണ്ടും വിവാഹിതനായി... വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഡോണ്‍


ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മേഘ്ന വിന്‍സെന്റ്. വിവാഹത്തോടെ മേഘ്ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ മേഘ്‌നയും ബിനിനസുകാരനായ ഡോണും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

don666

ഇതിന് പിന്നാലെ ഡോണ്‍ വീണ്ടും വിവാഹിതനായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെയാണ് ഡോണ്‍ പുനര്‍ വിവാഹം ചെയ്തത്. ക്ലാരയുടെ ആദ്യ വിവാഹമാണിത്. തൃശൂരില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ഡോണ്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. വിവാഹ ചിത്രങ്ങളും ഡോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Image may contain: 2 people, people standing, outdoor and text

താരങ്ങളടക്കം നിരവധി പേരാണ് ഡോണിന് ആശംസകള്‍ നേരുന്നത്. അടുത്തിടെയാണ് ഡോണും മേഘ്‌നയും വിവാഹ മോചിതരായ വാര്‍ത്ത പുറത്തു വന്നത്.

don-555

അതേസമയം സഹോദരന്റെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ഡിംപിളും എത്തിയിട്ടുണ്ട്. ഡോണും ക്ലാരയും ഒഫീഷ്യലി വിവാഹിതരായെന്നും വിവാഹത്തിന് ആരേയും വിളിക്കാനാവാത്തതിനെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നു. മേഘ്‌നയും ഡോണും വിവാഹമോചനം നേടിയതിനെക്കുറിച്ച് പറഞ്ഞ് നേരത്തെ ഡിംപിള്‍ എത്തിയിരുന്നു. വിവാഹമോചനത്തിന്റെ കാരണങ്ങള്‍ അറിയാമെന്നും ഇതേക്കുറിച്ച് താനെവിടെയും പ്രതികരിച്ചിട്ടില്ലെന്നുമായിരുന്നു താരം പറഞ്ഞത്. യൂടൂബ് ചാനലിന്റെ ലിങ്കിന് കീഴിലായാണ് ഡിംപിള്‍ കമന്റ് ചെയ്തത്.

Image may contain: one or more people, people standing, tree, sky, outdoor and nature

പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും ഡോണ്‍ പറഞ്ഞിരുന്നു. 2018 മുതലേ പിരിഞ്ഞ് തമാസിക്കുകയായിരുന്നുവെന്നും 2019 ലാണ് വിവാഹമോചനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഇത്തരത്തിലൊരു വാര്‍ത്ത എന്തുകൊണ്ടാണ് പ്രചരിക്കുന്നതെന്നറിയില്ലെന്നും ഡോണ്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം നേരത്തെ തന്നെ വൈറലായിരുന്നു.

2017 ഏപ്രിലിലായിരുന്നു മേഘ്‌നയും ബിസിനസ്സുകാരനായ ഡോണും തമ്മില്‍ വിവാഹിതരായത്. സീരിയല്‍ താരം ഡിംപിളിന്റെ സഹോദരനാണ് ഡോണ്‍. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വിവാഹമോചന വാര്‍ത്തയോട് മേഘ്‌നയും പ്രതികരിച്ചിരുന്നു. വാര്‍ത്ത സത്യമാണെന്നും വിവാഹം എന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്

kerala news