malayalam news

ദയ അശ്വതിയുടെ യഥാര്‍ഥ പേര് ദീപ : ഭർത്താവിനെ ഉപേക്ഷിച്ചതിന്റെ കാരണം അതാണ്: വെളിപ്പെടുത്തലുമായി ദയാ അശ്വതി


ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അപ്രതീക്ഷിതമായി കയറിവന്ന താരമാണ് ദയ അശ്വതി. സിനിമാ മോഹവുമായി നടക്കുന്ന, ഫേസ്ബുക്ക് ലൈവിലൂടെ രൂക്ഷമായി പലരേയും വിമര്‍ശിക്കുന്ന ശക്തമായ നിലപാടുള്ള സ്ത്രീ, അതായിരുന്നു ബിഗ് ബോസിലേക്ക് വരുന്നതുവരെ ദയയുടെ വ്യക്തിത്വം. ബിഗ് ബോസ് വീട്ടില്‍ കാലെടുത്ത് വച്ചതുമുതല്‍ ആളുകള്‍ക്ക് ദയയെ കുറിച്ചുള്ള ധാരണകളെല്ലാം മാറി. ഇടയ്ക്ക് രജിത് കുമാറുമായി കൂട്ടുകൂടുകയും പിന്നീട് പിണങ്ങുകയും ചെയ്തിരുന്ന ദയ, ബിഗ്‌ബോസിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

പതിനാറം വയസില്‍ വിവാഹം കഴിച്ചത് മുതല്‍ തന്റെ വിശേഷങ്ങള്‍ ദയ ആരാധകരോട് പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് താരം പുതിയൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുന്നത്. ആദ്യ എപ്പിസോഡില്‍ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചുമൊക്കെയായിരുന്നു ദയ പറഞ്ഞത്. മാത്രമല്ല ദയ അശ്വതിയെന്ന് ഫേസ്ബുക്കില്‍ ഇട്ട പേരാണെങ്കിലും തന്റെ ഒര്‍ജിനല്‍ പേര് അതല്ലെന്ന് കൂടി താരം വെളിപ്പെടുത്തി. ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പേര് ദയ പറയുന്നത്. അതിനൊപ്പം ബിഗ് ബോസില്‍ നിന്നും കണ്ണിന് അസുഖം വന്ന് പുറത്ത് പോയവര്‍ വീട്ടിലൊക്കെ പോയിട്ടാണ് തിരിച്ച് വന്നതെന്ന് കൂടി ദയ പറയുന്നു.

അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ആദ്യ എപ്പിസോഡിൽ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചുമൊക്കെയായിരുന്നു ദയ പറഞ്ഞത്. മാത്രമല്ല ദയ അശ്വതിയെന്ന് ഫേസ്ബുക്കിൽ ഇട്ട പേരാണെങ്കിലും തന്റെ ഒർജിനൽ പേര് അതല്ലെന്ന് താരം വെളിപ്പെടുത്തുകയുണ്ടായി.

എന്റെ ഒർജിനൽ പേര് ദീപ എന്നാണ്. എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാൽ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കിൽ ആ പേര് കൊടുത്തത്.

ഇങ്ങനെയൊരു പേര് ദയ പറയുന്നത് ആദ്യമായിട്ടായിരുന്നു. അതിനൊപ്പം ബിഗ് ബോസിൽ നിന്നും കണ്ണിന് അസുഖം വന്ന് പുറത്ത് പോയവർ വീട്ടിലൊക്കെ പോയിട്ടാണ് തിരിച്ച് വന്നതെന്ന് കൂടി ദയ പറയുന്നു.

കണ്ണിന് അസുഖം വന്നപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോയിട്ടില്ല. ബിഗ് ബോസ് ഹൗസിലെ തന്നെ ആള്‍ക്കാരോടൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. അവിടെ ഫോണില്ല, ടിവിയോ ഒന്നുമില്ലായിരുന്നു. സാന്ദ്ര, സുജോ, രഘു എല്ലാവരും കണ്ണിന് അസുഖം വന്നപ്പോള്‍ വീട്ടില്‍ പോയെന്ന് കൂടി ദയ അശ്വതി വെളിപ്പെടുത്തുന്നു. അമൃത സുരേഷിനെ തനിക്ക് ഇഷ്ടമില്ലെന്ന് കൂടി ദയ സൂചിപ്പിച്ചു. ആര്യ ഭര്‍ത്താവുമായി കോണ്‍ടാക് ഉണ്ട്. മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവുകയും മറ്റുമൊക്കെ ചെയ്യാറുണ്ടെങ്കിലും അമൃത അങ്ങനെ അല്ലെന്നാണ് ദയ പറയുന്നത്.

Image may contain: 2 people, people smiling, selfie and close-up

അതേസമയം ചാലക്കുടിക്കാണ് ദയയെ വിവാഹം കഴിപ്പിച്ചു വിട്ടത്. ഭർത്താവിന്റെ പേര് ബാബു രണ്ട് ആൺകുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന് ദയ പറയുന്നു. "അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു.

സംശയത്തിന്റെ പേരിൽ അങ്ങോടും ഇങ്ങോടും ഒക്കെ വഴക്കായി. ആദ്യം തമാശ രീതിയിൽ പിരിഞ്ഞതാണ്. പക്ഷെ എന്നെ അറിയിക്കാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. വേണമെങ്കിൽ എനിക്ക് നിയമപരമായി മുന്നോട്ട് പോകാം.

പക്ഷേ നമ്മൾക്ക് അർഹിക്കാത്ത സ്നേഹം നമ്മൾ പ്രതീക്ഷിക്കരുത് എന്ന് അമ്മൂമ്മ പറഞ്ഞു തന്ന അറിവാണ്. അതുകൊണ്ട് ഞാൻ ഇങ്ങനെ തന്നെ മുൻപോട്ട് പോകുന്നു. മക്കൾ വിളിച്ചോ എന്ന് ചോദിക്കുന്നവരോട് അവർ വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നെങ്കിലും ഒരു ദിവസം അവർ എന്നെ തേടി വരുമെന്നാണ് കരുതുന്നത്".