malayalam news

ദമാമിൽ തിരുവനന്തപുരം സ്വദേശി വാഹനാപകടത്തിൽ മരിച്ചു


ദമാം :തിരുവനന്തപുരം ജില്ലയിലെ ഞാറായിക്കോണം സീമന്തപുരം  നിഷാദ് മൻസിലിൽ നിഷാദ് ഇബ്രാഹിം (31)ദമാമിൽ വാഹനാപകടത്തിൽ മരിച്ചു. ദമാം സീക്കോയിൽ മസായ സ്വീറ്സ് കടയിലെ ജീവനക്കാരനായിരുന്ന നിഷാദ് ദമാമിലെ അസ്കാനിൽ റോഡ് മുറിച്ചു കിടക്കവേ വാഹനത്തിന്റെ സൈഡ് ഗ്ലാസ്‌ തട്ടി റോഡിൽ തലയടിച്ചു വീണു തൽക്ഷണം മരിക്കുകയായിരുന്നു.15 ദിവസത്തെ അവധിക്ക് നാട്ടിൽ പോയിട്ട് വന്നിട്ട് ഒരാഴ്ച തികയുന്നതിനു മുൻപായിരുന്നു ഈ ദാരുണാന്ത്യം.ഭാര്യ :ഷബ്‌ന ശഹാബുദ്ധിൻ, പിതാവ് :ഇബ്രാഹിം, മാതാവ് :റാഹില

ദമാം മെഡിക്കൽ കോംപ്ളക്സിലുള്ള മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.