malayalam news

എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നോമനകളെ എവിടെ കളയും എന്ന് അവര്‍ നിഷ്ക്രൂരമായി ചര്‍ച്ച ചെയുന്നു : എനിക്ക് രക്തശ്രാവമുണ്ടെന്നു ഞാൻ ഡോക്ടറോടും നഴ്‌സുമാരോടും പറഞ്ഞതാണ് : വേദന വന്നിട്ടും എന്നെ അവർ തിരിഞ്ഞു നോക്കിയില്ല : കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരത


തിരുവനന്തപുരം: കോവിഡിന്റെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ കാട്ടിയ ക്രൂരത കാരണമാണ് തന്റെ ഇരട്ടക്കുട്ടികളെ നഷ്ടമാകാൻ കാരണമെന്ന ആരോപണവുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിനിയാണ് അഞ്ചാം മാസത്തിൽ  തന്റെ ഇരട്ടക്കുട്ടികൾ മരിക്കാൻ കാരണം മഞ്ചേരി മെഡിക്കൽ കോളേജിന്റെ ക്രൂരതയാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

മെയ്‌ 25 നാണ് യുവതിയും ഭർത്താവും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. പ്രസവം സുരക്ഷിതമാക്കാനാണ് വന്ദേഭാരത് മിഷനിലൂടെ ഇവര്‍ യുഎഇയിൽ നിന്ന്  നാട്ടിലേക്ക് മടങ്ങിയത്.

തനിക്ക് കോവിഡ് പോസിറ്റീവ് എന്ന പേരിൽ ഒരു തവണ മാത്രം വന്ന റിസൽട്ടിന്റെ അടിസ്ഥാനത്തില്‍ തന്നോട്  മഞ്ചേരി മെഡിക്കൽ കോളെജ് അധികൃതർ ക്രൂരമായി പെരുമാറിയതെന്നു യുവതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. തന്‍റെ പൊന്നു കുഞ്ഞുങ്ങളെ ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ കണ്ടതെന്ന് യുവതി പറയുന്നു. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ജീവനില്ലാത്ത അവസ്ഥയിലുള്ള തന്റെ കുട്ടികളുടെ മുഖം തനിക്ക് സഹിക്കാവുന്നതിനും അപുറം ആയിരുന്നെന്നുവന്നു യുവതി പറയുന്നു.  മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫും, യുവതിയെ സ്രവ പരിശോധനയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും തിരിച്ചും എത്തിച്ച ആംബുലൻസ് ഡ്രൈവർമാരുമാണ് തന്റെ കുട്ടികളെ നശിപ്പിച്ചതെന്നു യുവതി പറയുന്നു.

പഴയ ആംബുലൻസ് ആണ് ലഭിച്ചത്. അതിന്റെ സീറ്റുകൾ പോലും ഇളകിയാടുന്ന അവസ്ഥയിലായിരുന്നു. ആംബുലൻസിൽ ഉള്ള  യാത്രയിൽ തന്നെ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു

കുലുക്കമുള്ള ആംബുലൻസ് യാത്രയുടെ സമയത്ത് ഞങ്ങൾ സ്വന്തം കാറിൽ സ്രവ പരിശോധനയ്ക്ക് വരാം എന്ന് പറഞ്ഞതാണ്. ആരോഗ്യവകുപ്പ് അധികൃതർ സമ്മതിച്ചില്ല. 16 കിലോമീറ്ററെയുള്ളൂ തിരൂരങ്ങാടിക്ക്. സ്രവ പരിശോധനയ്ക്ക് തിരൂരങ്ങാടി പോയാൽ മതിയായിരുന്നു. പക്ഷെ അവിടെ പോലും പോകാൻ സമ്മതിക്കാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർബന്ധം പിടിച്ചു. ഇതോടെയാണ് മുപ്പത് കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മതിയായിരുന്ന എനിക്ക് നൂറു കിലോമീറ്ററോളം യാത്ര ചെയ്യേണ്ടി വന്നത്. 

എനാല്‍ തനിക്ക് അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെയാണ് നഴ്‌സുമാർ എന്നോടു പറഞ്ഞത്. ഈ രീതിയിൽ ഒരു രോഗിയോട് മോശമായി പറയാൻ ഇവരെ ആരാണ് പഠിപ്പിച്ചതെന്നു തോന്നിപോയി. വേദനകൊണ്ട് പിടയുന്ന അഞ്ച് മാസം ഗർഭിണിക്ക് പാരസെറ്റമോൾ ടാബ്ലെറ്റ് ആണ് നൽകിയത്. വയറു തൊട്ടിട്ടു എല്ലാം നോർമൽ ആണെന്ന് പറഞ്ഞു ആ ഡോക്ടർ പോയപ്പോൾ ഒരു മണിക്കൂറിൽ എനിക്ക് അബോർഷനായി. എന്താണ് ഈ ഡോക്ടർക്ക് ഇത് തിരിച്ചറിയാൻ കഴിയാതിരുന്നത്. എനിക്ക് രക്തശ്രാവമുണ്ടെന്നു ഞാൻ ഡോക്ടറോടും നഴ്‌സുമാരോടും പറഞ്ഞതാണ്. വേദന വന്നിട്ടും എന്നെ അവർ തിരിഞ്ഞു നോക്കിയില്ല. എനിക്ക് അറിയുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. ആ ഡോക്ടർ പറഞ്ഞ പ്രകാരം നഴ്‌സുമാർ വന്നാണ് എന്നെ പരിശോധിക്കാൻ ഡോക്ടറുടെ അടുത്തേക്ക് നീക്കിയത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. ഒരു മണിക്കൂർ മുൻപ് എനിക്ക് പരിചരണം ലഭിച്ചിരുന്നെങ്കിൽ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നു.

എനിക്ക് ജനിച്ച കുട്ടികൾക്ക് മാന്യമായ സംസ്‌കാരം നടത്താൻ പോലും കഴിഞ്ഞില്ല എന്ന് യുവതി പറയുന്നു. ആരോഗ്യവകുപ്പ് അധികൃതർ തന്നെയാണ് കുട്ടികളെ അടക്കം ചെയ്തത്. ജീവൻ പോലെ എന്റെ വയറ്റിൽ പേറിയ എന്റെ കുട്ടികളെ എവിടെ കളയും എന്നൊക്കെയുള്ള മനസാക്ഷിയില്ലാത്ത ചർച്ചകൾ ആശുപത്രിയിൽ എന്റെ കൺമുന്നിൽ നടക്കുക.