malayalam news

അതിജീവനത്തിന്റെ പച്ചപ്പിനായി കൈകോർത്ത് സി. എം. കോളേജ് ഹയർ സെക്കൻഡറി സ്കൂൾ


കോട്ടയം : കോട്ടയം സിഎംഎസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ ഹരിത കേരള മിഷന്റെ  പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി. ആർ സോന പദ്ധതി  ഉദ്ഘാടനം ചെയ്തു. 

ചെറി, പ്ലാവ്, ആത്ത, പനിനീർ ചാമ്പ തുടങ്ങി ഇരുപതോളം തൈകൾ നട്ടാണ് സ്കൂൾ പരിസരത്ത്  പച്ചത്തുരുത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം  തന്നെ ശലഭോദ്യാനം,  ഔഷധസസ്യത്തോട്ടം,  പച്ചത്തുരുത്തിനു സംരക്ഷണം എന്ന നിലയിൽ ജൈവവേലി എന്നിവ നിർമ്മിക്കുന്നതിനും തീരുമാനമായി. 

 മുള, ചെമ്പരത്തി പോലുള്ളവ ഉപയോഗിച്ച് ജൈവവേലി നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുറ്റിച്ചെടികളും, ചെറു വൃക്ഷങ്ങളും വള്ളിച്ചെടികളും എല്ലാം ഒന്നിച്ച് ഒരുക്കി ഒരു മാതൃക പച്ചത്തുരുത്തായി മാറ്റുക എന്നതാണ് ലക്ഷ്യം.

ചടങ്ങിൽ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്,  ഹെഡ്മാസ്റ്റർ ബിനോയ്‌ പി ഈപ്പൻ, പ്രിൻസിപ്പാൾ മോൻസൺ  ജി മാത്യൂസ്,  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ പ്രശാന്ത്, പി. ടി. എ  പ്രസിഡന്റ്‌ ജയ് പി പോൾ, സക്കീർ ചങ്ങമ്പള്ളി, ടീച്ചർ കോർഡിനേറ്റർ ആഷ്‌ലി  വി. തോമസ്, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകേരളം മിഷൻ കോട്ടയം ജില്ലാ പ്രതിനിധികൾ,  അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.