malayalam news

വിവാഹ ശേഷമുള്ള ആദ്യ സന്തോഷത്തെക്കുറിച്ച് ചെമ്പൻ വിനോദ് : ആശംസയുമായി താരങ്ങള്‍


2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം പെട്ടന്നായിരുന്നു പ്രേക്ഷകർക്കടയിൽ സുപരിചിതനായത്.

അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ്. ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് രണ്ടാമതും വിവാഹം ചെയ്തത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ചുള്ള ലളിതമായ വിവാഹമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് താരം.ചെമ്പൻ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച്‌ എത്തിയത്. പുതിയ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന വ്യൂ ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താരം ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയല്‍ താരത്തിന്റെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് കമന്റുകള്‍ ചെയ്‌തിരിക്കുന്നത്‌.

ചെമ്പന്റെ പുതിയ വീഡിയോയ്ക്ക് കീഴില്‍ വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, മാളവിക മേനോന്‍, സുധി കോപ്പ തുടങ്ങി നിരവധി പേരാണ് സ്‌നേഹം അറിയിച്ച്‌ എത്തിയിട്ടുള്ളത്. ചെമ്പൻ വിനോദ് ജോസിന്റെ രണ്ടാം വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 25 കാരിയായ ഡോക്ടറര്‍ മറിയം തോമസ് ആണ് അദ്ദേഹത്തിന്റെ ജീവിതസഖി. അദ്ദേഹം ജീവിതസഖിയാക്കിയത് ഇത്രയും ചെറിയ പെണ്‍കുട്ടിയെയാണോ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ പ്രായവ്യത്യാസത്തെക്കുറിച്ച്‌ പറഞ്ഞുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു.