malayalam news

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്സ് ഫ​ണ്ടി​നെ വി​മ​ര്‍​ശി​ച്ചു; സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രേ കേ​സ്


ബംഗളൂരു: പി.എം കെയേര്‍സി​​െന്‍റ വിശ്വാസ്യത ചോദ്യംചെയ്​ത്​ ട്വീറ്റ്​ ചെയ്​തതിന്​ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസ്. കര്‍ണാടക ശിവമോഗയിലെ സാഗര ടൗണ്‍ പൊലീസ്​ സ്​റ്റേഷനില്‍ ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്​റ്റര്‍ ചെയ്​തത്​. കെ.വി. പ്രവീണ്‍ എന്ന അഭിഭാഷക​നാണ്​ പരാതിക്കാരന്‍.

കൊറോണ പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയതാണ് പിഎം കെയേര്‍സ് ഫണ്ട്. ഇതി​​െന്‍റ സുതാര്യത സംബന്ധിച്ച്‌​ കോണ്‍ഗ്രസി​​െന്‍റ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ്​ കേസിനാസ്​പദമായത്​. ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. പി.എം കെയേര്‍സില്‍ അഴിമതിക്ക് സാധ്യതയുണ്ടെന്ന് വിവിധ കോണുകളില്‍നിന്ന്​ നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

മേയ് 11നാണ്​ കോണ്‍ഗ്രസി​​െന്‍റ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്​. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഫണ്ട് എന്നായിരുന്നു​ ചോദ്യം. അഴിമതി തടയാന്‍ പി.എം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്നും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഇതിന്​ ഉത്തരവാദികളാണെന്നും​ പരാതിയില്‍ പറയുന്നു. ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാനും കാരണമായെന്നും പരാതിയില്‍ പറയുന്നു.

നരേന്ദ്ര മോദി അധ്യക്ഷനായി മാര്‍ച്ച്‌ 28നാണ്​ പിഎം കെയേര്‍സ്​ രൂപവത്​കരിച്ചത്​. ഇതിനകം കോടിക്കണക്കിന്​ രൂപ ഇതിലേക്ക്​​ സംഭാവനയായി ലഭിച്ചിട്ടുണ്ട്​. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ രൂപവത്​കരിച്ച ട്രസ്​റ്റിന്​ കീഴിലാണ് ഇതി​​െന്‍റ പ്രവര്‍ത്തനം. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഓഡിറ്റിന്​ പുറത്താണ്​ പിഎം കെയേര്‍സ്​. ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കൂവെന്ന് സി.എ.ജി വൃത്തങ്ങള്‍ പറയുന്നു.

 

kerala news