malayalam news

കോട്ടയത്ത് നവ വരൻ മരിച്ച നിലയിൽ; പ്രേമ വിവാഹം നടന്നത് 22 ദിവസം മുൻപ്


പാമ്പാടി : നവ വരനെ  മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ തോട്ടപ്പള്ളി മാലത്ത് റോബിൻ (23) ആണ് മരിച്ചത്.

22 ദിവസം മുൻപായിരുന്നു പയ്യപ്പാടി സ്വദേശിനിയുമായി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിൻ കോളജിൽ കൊണ്ടാക്കിയിരുന്നു. വൈകിട്ടു റോബിനെ കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അടുക്കളയിൽ തൂങ്ങി മരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതുമായി പൊലീസ് പറഞ്ഞു.