malayalam news

കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായി; ഓ തന്നെ കണ്ടു പിടിച്ചു കൊച്ചു കള്ളൻ : കമന്റിട്ട ആൾക്ക് മറുപടിയുമായി മഞ്ജു!


റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്.മഴവില്ല് മനോരമ അ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മഞ്ജുവിനും കുടുംബത്തിനും മികച്ച പ്രേക്ഷക പിന്തുണയായിരുന്നു അന്ന് ലഭിച്ചിരുന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷം സിനിമയിലും സീരിയലിലു നിരവധി അവസരങ്ങൾ മഞ്ജുവിനെ തേടി എത്തുകയായിരുന്നു. മികച്ച ഒരു പിടി ചിത്രങ്ങളുടേയും ജനപരമ്പരകളുടേയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.

ബിഗ് ബോസ് സീസൺ 2 ന്റെ ഭാഗമായിരുന്നു മഞ്ജു പത്രോസ്. ഷോയിലെ ഒരു ശക്തയായ മത്സരാർഥി കൂടിയായിരുന്നു മഞ്ജു. ഷോ പകുതി ദിനങ്ങളിലേയ്ക്ക് കടക്കുമ്പോഴായിരുന്നു മഞ്ജു ഔട്ട് ആകുന്നത്. ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന മത്സരാർഥി കൂടിയായിരുന്നു മഞ്ജു. ഷോയിൽ നിൽക്കുമ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും മഞ്ജുവിന് എതിരെ രൂക്ഷമായ സൈബർ ആക്രണമായിരുന്നു ഉയർന്നത്.

കഴിഞ്ഞ ദിവസം താരം ദുർ​ഗക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് നെഗറ്റീവ് കമന്റുമായി ഒരു വിരുതൻ രംഗത്തെത്തിയിരുന്നു.കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായി എന്നായിരുന്നു ഇയാളുടെ കമന്റ്

.

“ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളൻ” എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ് ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.<