malayalam news

സ്ത്രീയുടെ മാറിടത്തിന്റെ വലുപ്പം വിവാഹശേഷം കൂടുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ


ഉയർന്ന് ഇടതിങ്ങിയ മാറിടങ്ങൾ സ്ത്രീസൗന്ദര്യത്തിന്റെ അലങ്കാരമായാണ് കണക്കാക്കുന്നത്. ഉടയാടകൾക്കുള്ളിൽ ഒളിപ്പിച്ചുവയ്ക്കുമ്പോഴും അതിന്റെ രഹസ്യാകർഷണ ശക്തിയെക്കുറിച്ച് സ്ത്രീകൾ ബോധവതികളാണെന്നു വേണം കരുതാൻ. അതുകൊണ്ടാകാം സ്തനസൗന്ദര്യം വർധിപ്പിക്കാൻ ശാസ്ത്രക്രിയാമുറികളിലെത്തുന്നവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ കഴിഞ്ഞ കുറേ കാലങ്ങളായി വൻ വർധനവാണുള്ളത്. പ്രത്യേകിച്ച് സ്തനവലുപ്പം കൂട്ടാനുള്ള ശാസ്ത്രക്രിയക്കു വിധേയരാകുന്നവരിൽ.

Wrong Size Bra Can Give Breast Pain To Women - गलत साइज ...

ഓരോരുത്തരുടെ ശരീരപ്രകൃതി അനുസരിച്ചും ജന്മസിദ്ധമായും മാറിടത്തിന്റെ വലുപ്പം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. വലുപ്പം കൂടിയിരിക്കുന്നതിനേക്കാൾ കുറഞ്ഞിരിക്കുന്നതാണ് സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നം.

മാറിടത്തിന്റെ അസാധാരണമായ വലുപ്പ കുറവ് സ്ത്രീകളിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതവരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കും. വൈവാഹിക ജീവിതം തൃപ്തികരമാവില്ലേ എന്ന ഭ്രാന്തൻ ചിന്തകൾ മനസ്സിനെ അലട്ടി തുടങ്ങും. എന്നാൽ പണ്ടുകാലം തൊട്ടേ കേട്ടുവരുന്ന ഒന്നാണ് വിവാഹശേഷം മാറിടത്തിന്റെ വലുപ്പം വർധിക്കുമെന്നത്. ഒരു തലമുറയുടെ ആകുലതകളെ പരിഹരിക്കാൻ വേണ്ടിയാണോ അമ്മമാർ ഇത് പറഞ്ഞിരുന്നത്?

How to Lose Breast Fat Fast

എന്നാല്‍ ഇതില്‍ കാര്യമില്ലാതെയില്ല വിവാഹം കഴിഞ്ഞത് കൊണ്ടുമാത്രം മാറിടത്തിന്റെ വലുപ്പം കൂടണമെന്നില്ല. കഴിക്കുന്ന ഭക്ഷണവും മാനസികമായ സന്തോഷവുമെല്ലാം പ്രധാനമാണ്. ഗർഭകാലത്ത് ഉണ്ടാക്കുന്ന ഹോർമോൺ വ്യത്യാസം കൊണ്ട് മാറിടത്തിന്റെ വലുപ്പം കൂടാം. പ്രസവശേഷവും മാറിടത്തിൽ കാര്യമായ മാറ്റം ഉണ്ടാകും. മുൻപ് ഉള്ളതിനേക്കാൾ മാറിടത്തിന് വലുപ്പം കൂടുന്നു. വിവാഹശേഷമുള്ള സന്തോഷകരമായ മൂഡ് വ്യത്യാസങ്ങൾ സ്ത്രീയുടെ ശരീരത്തിൽ ഹോർമോണൽ മാറ്റങ്ങൾ വരുത്തുന്നു. ഇതുതന്നെയാണ് മാറിടത്തിന്റെ വലുപ്പം വർധിക്കാനുള്ള കാരണവും. ഇതുകൊണ്ടൊക്കെ തന്നെയാണ് അമ്മമാർ വിവാഹശേഷം മാറിടത്തിന്റെ വലുപ്പം കൂടുമെന്ന് പറയുന്നത്.

അതേസമയം ധാരാളം വെളളം കുടിക്കുന്നതും ചിക്കന്‍ സൂപ്പ്, കാരറ്റ്, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴിക്കുന്നതും സ്തനവളര്‍ച്ചയെ സഹായിക്കും. എളള് എണ്ണയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുളളതിനാല്‍ ദിവസവും രണ്ടു തവണ അധിക മര്‍ദം ഉപയോഗിക്കാതെ മസാജ് ചെയ്യുന്നത് നല്ലതാണ്. മാറിടത്തിന്റെ വലിപ്പം വര്‍ദ്ധിക്കാനും മുലപ്പാല്‍ ഉല്‍പാദനത്തിനും ഉലുവ സഹായിക്കും. ഉലുവയില്‍ ഫൈറ്റോഈസ്ട്രജന്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഈസ്‌ട്രൊജന്റെ അളവ് കുറവാണെങ്കില്‍ സ്തനങ്ങള്‍ വലുതാവില്ല. ഉലുവ പ്രോലാക്ടിനും ലഭ്യമാക്കും . കൂടാതെ മൂലയൂട്ടുന്ന സ്ത്രീകളില്‍ പാല്‍ കൂടുതല്‍ ഉണ്ടാകാനും ഇവ സഹായിക്കും. പ്രോലാക്ടിന്‍ സ്തനങ്ങളുടെ വലുപ്പം കൂടാന്‍ സഹായിക്കും.കാട്ടുചേന. പിഎംഎസി, ആര്‍ത്തവ വിരാമം എന്നിവയുടെ ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്.

ചില വ്യായാമങ്ങളും മാറിടത്തിന്റെ വലുപ്പം കൂട്ടാൻ സഹായിക്കാറുണ്ട്. പ്രത്യേകതരം പുഷ് അപ്പുകൾ, കൈ കൊണ്ടുള്ള ഡംബൽ എക്സർസൈസുകൾ എന്നിവ സ്ഥിരമായി ചെയ്‌താൽ സൈസിൽ വ്യത്യാസവും ദൃഢതയും ഉണ്ടാകും. ഇന്ന് കോസ്‌മെറ്റിക് വിഭാഗത്തിൽ മാറിടത്തിന്റെ വലുപ്പം വർധിപ്പിക്കാനുള്ള സർജറികളും ലഭ്യമാണ്. എന്നാൽ എല്ലാത്തിനും ഉപരിയായി പ്രണയത്തിന്റെ മാനദണ്ഡം ശരീര സൗന്ദര്യമല്ലെന്ന് യുവതലമുറ മനസ്സിലാക്കണം. നിസ്വാർത്ഥമായ പ്രണയവും പരസ്പര വിശ്വാസവും ആഴത്തിലുള്ള മനസ്സിലാക്കലുമാണ് ബന്ധങ്ങളുടെ അടിസ്ഥാനം.