malayalam news

ക്ഷേത്രപരിസരത്ത് രണ്ട് സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച്‌ നിരന്തര ബാലത്സംഗം : പൂജാരി അറസ്റ്റില്‍


അമൃത്സര്‍  : തടവില്‍ പാര്‍പ്പിച്ച് രണ്ട് യുവതികളെ നിരന്തര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പഞ്ചാബിലെ അമൃത്സറിലെ രാം തിറാത്ത് ക്ഷേത്രത്തിലെ പ്രധാന പുരോഹിതനെയും മറ്റൊരു പുരോഹിതനെയും പോലീസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്. സ്ത്രീകളെ രക്ഷപ്പെടുത്തി.

പുരോഹിതന്മാര്‍ രണ്ടു സ്ത്രീകളെയും ക്ഷേത്രപരിസരത്ത് അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.. പീഡനത്തിനിരയായ ഇരുവരും പഞ്ചാബ് സംസ്ഥാന പട്ടികജാതി കമ്മീഷന്‍ അംഗം ടാര്‍സെം സിങ്ങിന് അയച്ച കത്തില്‍, തങ്ങളെ നിയമവിരുദ്ധമായി തടവിലാക്കിയതായും പുരോഹിതനും കൂട്ടരും തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുന്നതായും അറിയിച്ചു. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്മീഷന്‍ അംഗം ഇതേക്കുറിച്ച്‌ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തായത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌.പി അമന്ദീപ് കൗര്‍, ഡിഎസ്പി ഗുര്‍പര്‍ത്താപ് സിംഗ് സഹോട്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ അമൃത്സര്‍ പോലീസ് അവിടേക്ക് അയയ്ക്കുകയായിരുന്നു.

 ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 346, 379, 509/34 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും അനധികൃത തടങ്കലിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

kerala news