malayalam news

അദ്ദേഹത്തിന് സംശയമായിരുന്നു, എപ്പോഴും ശാരീരികമായി ഉപദ്രവിക്കുമായിരുന്നു,ഭര്‍ത്താവ് എന്നെ തല്ലുന്നത് മണിയന്‍പിള്ള രാജു കണ്ടു ; കവിയൂര്‍ പൊന്നമ്മ


മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ നടിയാണ് കവിയൂര്‍ പൊന്നമ്മ. കൂടുതലും അമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ച കവിയൂര്‍ പൊന്നമ്മ മലയാളികള്‍ക്ക് സ്വന്തം അമ്മയെപ്പോലെ തന്നെയാണ്. തന്നെ അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് തീര ഇഷ്ടമില്ലെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അഭിനയജീവിതത്തെക്കുറിച്ചും ഒപ്പം ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് കവിയൂര്‍ പൊന്നമ്മ. നെഗറ്റീവ് വേഷങ്ങളില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് പലരും ഫോണ്‍ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുകയുമില്ലെന്നും എല്ലാവരെയും സ്നേഹിക്കാനേ അറിയൂവെന്നും നടി പറയുന്നു. എന്നാല്‍ അഭിനയ ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭർത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി. എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകൾ മുതൽ താളപിഴയായിരുന്നു. 1965 ൽ ചെന്നൈയിലെ ഒരമ്പലത്തിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം.ധർമയുദ്ധം, മനുഷ്യബന്ധങ്ങൾ, രാജൻ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം.

കുറച്ച് വർഷമേ ഞങ്ങൾ ഒന്നിച്ച് ജീവിച്ചുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ എന്നെ മർദ്ദിക്കുന്നത് മണിയൻപിള്ള രാജു കണ്ടിട്ടുണ്ട്. എപ്പോഴും അദ്ദേഹത്തിന് എന്നെ സംശയമായിരുന്നു. ഞാനുമായി അകന്ന ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു താമസം.

ഇടയ്ക്ക് കുളിമുറിയിൽ വീണെന്ന് ആരോ പറഞ്ഞിട്ടാണ് ആലുവയിലെ എന്റെ വീട്ടിൽ കൊണ്ട് വരുന്നത്. അദ്ദേഹം മരിച്ചിട്ട് ഏഴ് വർഷമായി. ബ്രെയിൻ ട്യൂമറായിരുന്നു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുൻപേ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലിൽ കിടന്ന് എന്നെ കൈയാട്ടി വിളിക്കും. ഞാൻ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറഞ്ഞ് എന്തോ പറയാൻ ശ്രമിച്ചിരുന്നു.

അവസാന ദിവസങ്ങളിൽ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി തോന്നിയെന്നും പൊന്നമ്മ പറഞ്ഞു<