malayalam news

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി


നടന്‍ ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെ ചെമ്ബന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

2010 ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്ബന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. 2018 ലെ ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

chemban

ആഷിക്ക് അബു, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍, അനുമോള്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ ഫിസിയോതെറാപ്പിസ്റ്റായ സുനിതയായിരുന്നു ചെമ്ബന്റെ ആദ്യ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചനം നേടി. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

kerala news