malayalam news

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യമില്ലാ കുറ്റം; ഏഴ് വര്‍ഷം വരെ തടവ്; എട്ട് ലക്ഷം രൂപ പിഴ; ഓര്‍ഡിനന്‍സുമായി കേന്ദ്രം


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി കേന്ദ്രം. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കും. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ആക്രമിക്കുന്നവര്‍ക്ക് എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്നുതന്നെ ഇറക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കോവിഡിന് പിന്നാലെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ശല്യം ചെയ്യുന്നവര്‍ക്കുമെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 6 മാസം മുതൽ 7 വർഷം വരെ തടവ് ശിയാണ്  ഓര്‍ഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്. 8 ലക്ഷം രൂപവരെ പിഴയും ഈടാക്കും.

വാഹനങ്ങൾ തകർത്താൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടക്കും.ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കും .ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കും.

kerala news