malayalam news

ലോകനന്മക്കായി പരമേശ്വരസ്വാമിയുടെ ഭാഗവതയജ്ഞം


 

 

 

രാജു ആനിക്കാട് 

പള്ളിക്കത്തോട് : സപ്താഹയജ്ഞങ്ങളിലൂടെ പ്രശസ്തനായ പരമേശ്വരസ്വാമി തന്‍റെ വീട്ടിൽ ഭാഗവത യജ്ഞം നടത്തുകയാണ്‌, കൊറോണ വ്യാപന ഭീതിയിലുള്ള ലോകത്തിന്റെ നന്മയ്ക്ക് വേണ്ടി. വിവിധ ക്ഷേത്രങ്ങളിലായി സപ്താഹയജ്ഞം നടത്തിയിട്ടുള്ള പള്ളിക്കത്തോട് കയ്യൂരി വെങ്ങാലൂർ പരമേശ്വരൻ നായർ എന്ന പരമേശ്വരസ്വാമി തന്റെ തറവാട്ടുവീട്ടിലെ അറപ്പുരയിൽ പ്രതിഷ്ഠിച്ച മൂർത്തികൾക്കുമുൻപിൽ രാവിലെമുതൽ ഭാഗവത പാരായണം നിർവഹിക്കുകയാണ്.

ആത്മതത്വങ്ങളും സാരോപദേശങ്ങളും ഉൾക്കൊള്ളിച്ച് ശ്രീവേദവ്യാസനാൽ വിരചിതമായ ശ്രീഭാഗവതം പ്രത്യക്ഷ കൃഷണൻ തന്നെ എന്ന് പറയപെടുന്നു.  ലോകം മുഴുവൻ ആശങ്ക നിലനിൽക്കുന്ന ഈ സമയത്ത് ഏഴുദിവസം കൊണ്ട് ആത്മധൈര്യവും മന:ശുദ്ധിയും ഗൃഹശുദ്ധി വ്യക്തി ശുദ്ധി ഇവ ആചരിക്കാനും അതുവഴി മന:ശ്ശാന്തി നേടുവാനും സാധിക്കുന്നു. പ്രഭാതം മുതൽ ശരീരശുദ്ധിയും'ഗൃഹശുദ്ധിയും വരുത്തി ഭദ്രദീപത്തിനു മുന്നിൽ ഈശ്വര പ്രാർത്ഥനയോടെ ഭാഗവത പാരായണം നടത്തുന്നത് കുടുംബത്തിനും സമൂഹത്തിനും, ലോകത്തിനു തന്നെയും ക്ഷേമഐ ശ്വശ്യങ്ങൾ പ്രദാനം ചെയ്യുന്നു എന്ന് പര മേശ്വര സ്വാമി പറയുന്നു '

എല്ലാ ഭീതിയും അകറ്റി ലോകത്തിന് നന്മ വരുത്തണേ എന്ന പ്രാർഥനയിലൂടെ. ഏഴുദിവസംകൊണ്ട് യജ്ഞം പൂർത്തീകരിക്കും.

ബ്രഹ്മചാരിയായി സന്യാസതുല്യ ജീവിതം നയിക്കുന്ന ഇദ്ദേഹം പകലന്തിയോളം ഭാഗവതത്തിന്റെ ലോകത്താണ്.

വെങ്ങാലൂര്‍ വേലായുധന്‍ നായരുടെയും സുഭദ്രാമ്മയുടെയും ഏഴുമക്കളില്‍ രണ്ടാമനാണ് പരമേശ്വരന്‍നായര്‍. സഹോദരന്‍ ബാലകൃഷ്ണനും അമ്മയ്‌ക്കൊപ്പം തറവാട്ടില്‍ത്തന്നെയാണ് താമസം.

ഇരുപത്തിയഞ്ചുവര്‍ഷമായി പാചകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കേരളീയ സദ്യയൊരുക്കി പ്രശംസനേടിയെടുത്തിട്ടുണ്ട്. ഇദ്ദേഹം നിരവധി ക്ഷേത്രങ്ങളില്‍ പ്രസാദഊട്ട് ഒരുക്കുന്നതിന്റെ ചുമതലക്കാരന്‍ കൂടിയാണ്.

ക്ഷണമനുസരിച്ച് ഓരോ വീട്ടിലും അതിരാവിലെയെത്തുന്ന ഇദ്ദേഹം ഗണപതിഹോമം, ശ്രീരാമപൂജ എന്നിവ നടത്തിയതിനുശേഷമാണ് രാമകഥ ഉരുക്കഴിക്കുന്നത്. നിറപുത്തിരിനാളില്‍ പമ്പ ഗണപതി ക്ഷേത്രത്തിലെ ഹനുമദ്‌നടയിലാണ് പരമേശ്വരസ്വാമി വര്‍ഷങ്ങളായി അഖണ്ഡപാരായണം നടത്തുന്നത്.

അഖണ്ഡരാമായണ പാരായണത്തിലൂടെ നേരത്തേ ശ്രദ്ധേയനായിട്ടുണ്ട് ഇദ്ദേഹം. കർക്കടക മാസത്തിലെ ഓരോ ദിനവും ഭക്തരുടെ വീടുകളിലെത്തി രാവിലെമുതൽ സന്ധ്യയാകുംവരെ രാമായണം മുഴുവൻ പാരായണംചെയ്ത് സമ്പൂർണരാമായണ യജ്ഞം നിർവഹിക്കുമായിരുന്നു. ശബരിമലയിലും പമ്പ ഗണപതിക്ഷേത്രത്തിലും പാരായണ യജ്ഞങ്ങൾ നടത്തിയിട്ടുള്ള ഇദ്ദേഹം കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും മുംബൈയിലും യജ്ഞങ്ങൾ നടത്തിയിട്ടുണ്ട്.

 
kerala news