malayalam news

ഇടുക്കി രൂപത പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിൽ കാലം ചെയ്തു


കോലഞ്ചേരി: സീറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം.

ഭൗ​തി​ക ശ​രീ​രം മു​വാ​റ്റു​പു​ഴ നി​ര്‍​മ​ല മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​സം​സ്കാ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​താ ബി​ഷ​പ്പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​മേ​ഹ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ര്‍ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ല്‍ മൂ​ന്നു​വ​ര്‍​ഷ​മാ​യി കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും ചി​കി​ത്സ​തേ​ടി​യി​രു​ന്നു.

അ​വ​സാ​ന കാ​ല​ത്ത് മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ ആ​ശു​പ​ത്രി​യി​ലും കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു ചി​കി​ത്സ. ര​ണ്ടാ​ഴ്ച മു​ന്പ് അ​ടി​മാ​ലി​യി​ല്‍​നി​ന്നും കോ​ല​ഞ്ചേ​രി​യി​ലെ​ത്തി​ച്ച പി​താ​വി​നെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌ ചി​കി​ത്സ തു​ട​രു​ക​യാ​യി​രു​ന്നു . ഇന്നലെ രാ​വി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ​തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റി​ലേ​ക്ക് മാ​റ്റിയിരുന്നു .

2003 ല്‍ ഇടുക്കി രൂപത രൂപീകരിച്ചപ്പോള്‍ അദേഹം ബിഷപ്പായി നിയോഗിക്കപ്പെട്ടു. അദേഹത്തിന്റെ മെത്രാഭിഷേകം ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ഒന്നിച്ചായിരുന്നു. ഹൈറേഞ്ചിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത് ഇദേഹമായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും ആനിക്കുഴിക്കാട്ടില്‍ വഹിച്ചിരുന്നു. 2003 മുതല്‍ 2018 വരെ ഇടുക്കി രൂപതയുടെ ബിഷപ് സ്ഥാനം വഹിച്ചു.

തുടര്‍ന്ന് 75 വയസ് പൂര്‍ത്തിയായപ്പോള്‍ അദേഹം സ്ഥാനം ഒഴിയുകയായിരുന്നു. 1971 മാര്‍ച്ച്‌ 15 ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാംമൂഴിയില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ അസി. വികാരിയായാണ് ആദ്യ നിയമനം. കോതമംഗലം രൂപത ചാന്‍സലറായി. 2003 ല്‍ മൈനര്‍ സെമിനാരിയുടെ റെക്ടറായിരിക്കെയാണ ഇടുക്ക ബിഷപ്പായി നിയോഗിക്കപ്പെട്ടത്.

kerala news