malayalam news

'ഏതു സമയത്തു വേണമെങ്കിലും മല ഇടിയാം, മഞ്ഞു മലകൾ നിരങ്ങി താഴോട്ടു പോകാം,ഒലിച്ചിറങ്ങിയേക്കാവുന്ന മലയോരത്തിലൂടെയാണു നടക്കുന്നതെന്നതു ഞങ്ങൾക്കറിയാമായിരുന്നു';യാത്രയുടെ ഭീകരതയെക്കുറിച്ച് മഞ്ചുവാര്യര്‍, സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു; സനല്‍കുമാര്‍ ശശിധരന്‍


ഹിമാചല്‍‌പ്രദേശ്:"ഏതു സമയത്തു വേണമെങ്കിലും മല ഇടിയാം, മഞ്ഞു മലകൾ നിരങ്ങി താഴോട്ടു പോകാം.‘വഴികൾ ഒലിച്ചുപോകാം.’ ഏതു സമയവും ഒലിച്ചിറങ്ങിയേക്കാവുന്ന മലയോരത്തിലൂടെയാണു നടക്കുന്നതെന്നതു ഞങ്ങൾക്കറിയാമായിരുന്നു. ഛത്രു എത്തുന്നതുവരെ മനസിൽ ഓരോ നിമിഷവും ഭീതിയായിരുന്നു.' ഹിമാലയന്‍ യാത്രയില്‍ വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരത്തിലൂടെയുള്ള യാത്രാ അനുഭവങ്ങള്‍ മഞ്ചു വിവരിക്കുന്നത് ഭീതിയോടെയാണ്.

മലകയറ്റം അറിയാവുന്നവരായിരുന്നില്ല ഞങ്ങൾ ആരും.ഞങ്ങളെ സഹായിക്കാനായി പരിചയ സമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്കു അവിടെയെല്ലാം നന്നായി അറിയാം.സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി എത്തിയതായിരുന്നു ഞങ്ങൾ. ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല. മനോഹരമായ കാലാവസ്ഥ. പക്ഷേ പെട്ടെന്നു കാലാവസ്ഥ മാറി. കൂടെയുള്ള പരിചയ സമ്പന്നരും ഗ്രാമീണരുമൊന്നും പ്രതീക്ഷിക്കാത്തതാണിത്.ചെറുതായി തുടങ്ങിയ മഞ്ഞു വീഴ്ച പെട്ടെന്നു വലുതായി. പലിയിടത്തും മഞ്ഞുനിറഞ്ഞു. ഞങ്ങൾ ടെന്റുകെട്ടി താമസിച്ചതു ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്നു ഛത്രുവിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. ഛത്രുവിലേക്കുള്ള യാത്ര വല്ലാത്തൊരു യാത്രയായിരുന്നു.

manju-warrier-himalaya-video

ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായിരുന്നു. രാത്രി കൂടുതൽ മോശമായതായി തോന്നി. ചിലർക്കു കിടക്കാൻ കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്ക് ഒപ്പവും അല്ലാതെയും അവിടെ എത്തിയ ടൂറിസ്റ്റുകളും പലിയിടത്തായി ഉണ്ടായിരുന്നു.മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയതു പറഞ്ഞറിയിക്കാനാകാത്ത സ്നേഹത്തോടെയായിരുന്നു.പിറ്റെ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയൻസാറും സന്ദേശം നൽകിയിരുന്നുവെന്നവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തിരിച്ചു പോകാനുള്ള വഴിയിൽ മലകൾ പലയിടത്തായി ഇടിയുകയായിരുന്നുവെന്നു പറഞ്ഞു കേട്ടു. എല്ലാം കേട്ടു കേൾവികളാണ്. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു.റോത്തംങ് പാസ് പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. മുന്നിൽ നീണ്ട വാഹന നിര കാണാം. ഇപ്പോഴും മഴയും മഞ്ഞും പെയ്യാനെന്നപോലെ കറുത്ത മേഘങ്ങൾ കാത്തു നിൽക്കുന്നുണ്ട്. ദൂരെയ്ക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. മഴ ചാറുന്നു. മാനം തെളിഞ്ഞിട്ടില്ല. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാകുന്നില്ല."

കനത്ത മഞ്ഞിടിച്ചിലും മഴയും മൂലം ഹിമാചല്‍പ്രദേശിലെ ഷിയാം ഗോരു ഗ്രാമത്തില്‍ അകപ്പെട്ടുപോയതിനെകുറിച്ചും രക്ഷപെട്ടതിനെകുറിച്ചും സനല്‍കുമാര്‍ ശശിധരനും  ഫെയ്‌സ്ബുക്കില്‍ കുറിച്ചു

'കയറ്റം' എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. ഒപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു.അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു."

Image result for manju warrier in himalaya

 സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നിരുന്ന മൗണ്ടന്‍ എക്‌സ്‌പെഡിഷന്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ ഞങ്ങള്‍ ആറു മണിക്കൂര്‍ കൊണ്ട് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തി. എല്ലാവഴികളും കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നിരുന്നതിനാല്‍ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനാകാതെവന്നു. ഞങ്ങളെ കൂടാതെ ഇരുനൂറോളം പേര്‍ ആ സ്ഥലത്ത് കുടുങ്ങിയിരുന്നു. ഹിമാചല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എടുത്തു പറയേണ്ടതാണ്. മുഴുവന്‍ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് അവര്‍ പുറത്തെത്തിച്ചു. 

സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു.. അത് തന്നെയായിരുന്നു വെളിച്ചവും. ഒരുതരം വലുപ്പച്ചെറുപ്പവും ഞങ്ങളിലില്ലായിരുന്നു. മഞ്ജു വാര്യര്‍ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച്‌ ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളുടെ സുരക്ഷക്കായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും നന്ദി