malayalam news

ജസ്‌നയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്, ഗര്‍ഭിണിയെന്ന് സൂചന : ഏറെ ദുരൂഹതകള്‍ നിറഞ്ഞ ജസ്‌ന കേസില്‍ വഴിത്തിരിവ്


ബെംഗളൂരു; ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ജസ്‌ന കേസ് വഴിത്തിരിവിലെന്നു സൂചന. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കൂടി പുറത്തു വരുകയാണ്. ജെസ്‌നയെ കണ്ടെത്തിയതായി ഓണ്‍ലൈന്‍ പോര്‍ട്ടലായ ബിഗ്‌ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ബി.വി അരുൺ കുമാറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയെ കുറിച്ച്‌ വ്യക്തമല്ല. വാര്‍ത്തയില്‍  ജസ്നയെ കർണാടകത്തിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തുകയായിരുന്നു എന്നാണ്‌ അരുൺ കുമാർ റിപോർട്ട് ചെയ്യുന്നത്.

അതെ സമയം ജസ്‌ന ഗര്ഭിണിയാണെന്നും റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ജസ്‌നയെ കണ്ടെത്തിയതായുള്ള വിവരങ്ങള്‍ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കോളജ് വിദ്യാര്‍ത്ഥി ജസ്‌നയെ കാണാതായ സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കിയിരുന്നു.

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഊഹാ പോഹങ്ങൾ പ്രചരിപ്പിക്കരുത് എന്ന് നിർദ്ദേശം നിലവിൽ ഉണ്ട്. എന്തായാലും നിലവിൽ വന്ന റിപോർട്ടിന്റെയും വെളിപ്പെടുത്തലിന്റെയും വിശദാംശങ്ങൾ എന്തെന്ന് കാത്തിരിക്കാം. ജസ്ന ജീവിച്ചിരിക്കുന്നു എന്നതും ഗർഭിണി എന്നതും അവളേ കാത്തിരിക്കുന്ന ആരിലും ഞെട്ടല്‍ ഉണ്ടാക്കുന്ന വിവരങ്ങൾ തന്നെയാണ്.

kerala news